ലോക ജനതയുടെ പാപ പരിഹാരത്തിനായി ക്രൂശിതനായ യേശുനാഥൻ ഉയർത്തെഴുന്നേറ്റതിന്റെ അനുസമരണമാണ് ഈസ്റ്റർ. ഈസ്റ്റർ ഓർമപ്പെടുത്തുന്ന മഹത്തായ ഒരു സന്ദേശമുണ്ട്, എല്ലാ കഷ്ടതകൾക്കും ദുഖങ്ങൾക്കും ഒടുവിൽ ഒരു വലിയ സന്തോഷവും ഉയർത്തെഴുന്നേൽപും ഉണ്ട് എന്നുള്ള സത്യം. ഓരോ മനുഷ്യനും ഉൾക്കൊള്ളേണ്ട വസ്തുതയും ഇതാണ്. പ്രത്യാശയുട അടയാളമായ ഈസ്റ്റർ സങ്കടങ്ങളുടെ തീച്ചൂളയിൽ എരിയുന്നവർക്കന്നവർക്കള്ള ഉത്തമമായ പ്രത്യാശയുടെ ആശ്വാസമാണ്.
‘നിങ്ങൾക്ക് സമാധാനം’ എന്ന ക്രിസ്തുവിന്റെ ആ സന്ദേശം പുത്തൻ പ്രതീക്ഷയും ജീവനക്കാനള്ള പുത്തൻ ഉണർവും പ്രധാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ജനനവും ജീവിതവും കുരശു മരണവും ഉത്ഥാനവും എല്ലാം ഒരു സമൂഹത്തിന് വേണ്ടി മാത്രം ഉള്ളതായിരുന്നില്ല. മാനവ ജനതയ്ക്ക് മുഴുവനും വേണ്ടി സഹനങ്ങൾ പേറി ഒടുവിൽ ഉത്ഥാനം ചെയ്ത ആ ക്രിസ്തുവിന്റെ കാരുണ്യ സ്പർശം എന്നും ലോക ജനതയ്ക്ക് കാവലായി നിൽക്കും. വർഗീയതയും അസഹിഷ്ണുതയും കലാപങ്ങളും നിറഞ്ഞ ഈ ലോകത്തിൽ ക്രിസ്തുവിന്റെ സന്ദേശങ്ങളും ഉത്ഥാനവുമെല്ലാം എന്നും പുത്തൻ പ്രതീക്ഷകളും സമാധാനവും പ്രധാനം ചെയ്യുന്നു.
ഉത്ഥാനം ചെയ്യപ്പെട്ട യേശുവിന്റെ കൈകളിലെയും കാലുകളിലെയും മാറിടത്തിലെയും അവശേഷിക്കുന്ന മുറിപ്പാടുകൾ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയയുമെല്ലാം .പ്രതീകമാണ് ആ മുറിപ്പാടുകൾ ദർശിക്കുന്ന ഏതൊരാളുടെയും ഹൃദയത്തിൽ വലിയൊരു നീറ്റൽ അനുഭവപ്പെടുന്നത് തന്നെ ആ കാരുണ്യവാന്റെ സഹനങ്ങളുടെ വിജയമാണ്.
ഉത്ഥാനം നമ്മെ ക്ഷമയുടെ ആഗാതമായ തീരങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നു. മറ്റുള്ളവരുടെ പാപങ്ങൾക്കായി കുറ്റം വിധിക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കെട്ട് അവസാനം കുരിശു മരണം വരിച്ചിട്ടു പോലും ആരോടും അസ്വസ്ഥത പ്രകടിപ്പിക്കാത്ത അനന്തമായ സ്നേഹം.
പകപ്പോക്കലുകളും കൊലപാതകങ്ങളും രാഷട്രീയ കിടമത്സരങ്ങളും യുദ്ധവുമെല്ലാം അലങ്കാരമായ ഈ ലോകം വല്ലേപ്പോഴെങ്കലും ഉത്ഥിതനായ യേശുവിന്റെ ഈ ക്ഷമയുടെ പാഠം മറിച്ചു നോക്കിയാൽ ലോകത്തിൽ സംജാതമാകുന്ന സമാധാനം പ്രത്യാശകൾക്ക് അപ്പുറമുള്ള താവും.
പുത്തൻ പ്രതീക്ഷയു മാധുര്യവും ക്ഷമയുടെ തിരമാലകളും ഈ ഉത്ഥാന വേളയിൽ ലോകത്തിൽ നിറയട്ടെ.