തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരത്തും വന്‍ സ്വീകരണ മൊരുക്കി ജനങ്ങള്‍. തിരുവനന്തപുരത്ത് എത്തിയ നരേന്ദ്ര മോദിയി കാണാന്‍ വലിയ ജനക്കൂട്ടമാണ് കാത്ത് നിന്നത്. കൊച്ചിയിലേതിന് സമാനമായി തിരുവനന്തപുരത്തും അദ്ദേഹം റോഡ് ഷോ നടത്തി. വിമാനത്താവളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഇളക്കി മറിച്ച് റോഡ് ഷോ നടന്നു.
10.30 ഓടെയാണ് അദ്ദേഹം തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ എത്തിയത്. നിശ്ചയിച്ചതിലും താമസിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റോഡ് ഷോ നടത്തിയതിനാലാണ് പ്രധാനമന്ത്രി താമിസിച്ച് എത്തുവാന്‍ കാരണം. കൊച്ചിയില്‍ നാല്‍നടയായി യാത്ര ചെയ്താ മോദി തിരുവനന്തപുരത്ത് ജനങ്ങളെ കാറില്‍ നിന്ന് പ്രവര്‍ത്തകരുടെ അഭിവാദ്യം സ്വീകരിച്ചു.
അതേസമയം കേരളത്തിലേക്ക് ഇനി മോദി സ്ഥിരമായി എത്തുമെന്ന സൂചനകളും ഉണ്ട്. സമയമാകുമ്പോള്‍ ഇതെല്ലാം വെളിപ്പെടുത്തുമെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മോദിക്കായി കനത്ത സുരക്ഷയാണ് തിരുവനന്തപുരത്തും ഒരുക്കിയിരുന്നത്. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരത്ത് നിയോഗിച്ചിരിക്കുന്നത്.