ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുവാന്‍ നിരവധി പരീക്ഷണങ്ങളാണ് മെസേജിങ് ആപ്പായ വാട്‌സാആപ്പ് ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന ചാനല്‍ എന്ന ഫീച്ചര്‍ അവരിപ്പിക്കുവാന്‍ തയ്യാറെടുക്കുയാണ് വാട്‌സാപ്പ്. ഒരേസമയം ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശം എത്തിക്കുവാന്‍ വാട്‌സാപ്പ് ചാനല്‍ ഫീച്ചര്‍ ഉപയോഗിക്കാം.
തുടക്കത്തില്‍ ഐഫോണില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ലഭിക്കുക. ഫോണ്‍ നമ്പറുകളുടെയും മറ്റ് വിവരങ്ങളുടെയും സ്വകാര്യത കാത്ത് സൂക്ഷിക്കുവാന്‍ കഴിയുന്ന വിധത്തിലായിരിക്കും ഈ ഫീച്ചര്‍ ഉപയോഗിക്കുക. ഓരോരുത്തരുടെയും ഇഷ്ടപ്രകാരം അവരവര്‍ക്ക് ഇഷ്ടപ്പെട്ടവരെ ഫോളോ ചെയ്ത് അപ്‌ഡേറ്റുകള്‍ അറിയാന്‍ കഴിയും. പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചര്‍ എല്ലാവര്‍ക്കും പിന്നീട് ലഭ്യമാകും.
സുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഡ് ടു എന്‍ഡു എന്‍ക്രിപ്ഷന്‍ ചാനലുകളെ ബാധിക്കില്ല. കൂടാതെ ഇത് ഓപ്ഷണലായിരിക്കും. ഏതെല്ലാം ചാനല്‍ ഫോളോ ചെയ്യണമെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. ആരെയെല്ലാം ഫോളോ ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവര്‍ക്ക് കാണാനും സാധിക്കില്ല.