ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അടുത്ത 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് അല്ലെങ്കിൽ രോഗബാധിതരാകുന്നതിനുള്ള കാരണം അമിതമായ ഉപ്പിന്റെ ഉപയോഗമാണ് എന്നതാണ്. ഡബ്ല്യു എച്ച് ഒ കണക്ക് പ്രകാരം ലോകമെമ്പാടും ഉപ്പിന്റെ അമിത ഉപയോഗം കാരണം 18 ലക്ഷത്തോളം ആളുകൾ വർഷംതോറും മരണപ്പെടുന്നു. തുടർന്നുവരുന്ന 10 ഞങ്ങളിൽ ഈ സംഖ്യ ഉയരാനാണ് സാധ്യത.
ഉപ്പ് എങ്ങനെയാണ് വെളുത്ത വിഷം ആകുന്നത്
ഒരാൾക്ക് നാല് ഗ്രാം വരെ ഉപ്പ് ഒരു ദിവസം കഴിക്കാം. ബ്ലഡ് പ്രഷർ, കിഡ്നി രോഗങ്ങൾ, അമിതവണ്ണം എന്നീ പ്രശ്നങ്ങൾ ഉള്ളവർ ഒരു ദിവസം 1.5 ഗ്രാം ഉപ്പ് കഴിക്കാൻ പാടുള്ളൂ. എന്നാൽ ഡബ്ല്യു എച്ച് ഒ കണക്ക് പ്രകാരം ഒരാൾ 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. അനുവതനീയ അളവിനേക്കാൾ രണ്ടര ഇരട്ടി അധികമാണ് ഇത്.
ഉപ്പിലെ പ്രധാന ഘടകമായ സോഡിയം അധികമായി ശരീരത്തിൽ എത്തിയാൽ പല തരത്തിലുള്ള രോഗങ്ങൾക്ക് മരണത്തിനും വരെ കാരണമാകുന്നു. അമിതമായി ശരീരത്തിൽ എത്തുന്ന സോഡിയം ശരീരത്തിൽ അടിഞ്ഞുകൂടാതിരിക്കാൻ ശരീരം സ്വമേധയാ ജലാംശത്തിന്റെ അളവ് കൂട്ടുന്നു. അതായത് വൃക്കകൾ ശരീരത്തിൽ നിന്നും അരിച്ചു പുറം തള്ളുന്ന മൂത്രത്തിന്റെ അളവ് കുറച്ചു കൊണ്ടാണ് ശരീരം ഈ പ്രക്രിയ ചെയ്യുന്നത്. ഇത് ശരീരകോശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും രക്തക്കുഴലുകളിൽ ജലാംശ നിലനിൽക്കുന്നതിന് കാരണമാകുന്നു. ഇതുവഴി ഹൃദയം ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യുകയും ക്രമേണ ബ്ലഡ് പ്രഷർ ഉണ്ടാവുകയും ചെയ്യുന്നു. രക്തകുഴലിന്റെ ആരോഗ്യത്തെയും അതുപോല ഹൃദയപേശികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.
രക്തകുഴലുകളിൽ രക്തസമ്മർദ്ദം കൂടുന്നതിനും അതുപോലെ രക്തക്കുഴലുകൾ പൊട്ടി സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. വൃക്ക രോഗത്തിന് കാരണമാകുന്നു. എല്ലുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകുന്നു. അമിതമായി സോഡിയം രക്തത്തിലുള്ളതിനാൽ വൃക്കകൾ കാത്സ്യം അമിതമായി പുറന്തള്ളുകയും എല്ലുകളിൽ നിന്ന് കാത്സ്യം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു ഇതുവഴി എല്ലുകളുടെ ആരോഗ്യം ക്രമേണ കുറഞ്ഞു വരുന്നു. എല്ലുകൾ പൊടിഞ്ഞു പോകുന്ന പോകുന്ന അവസ്ഥയ്ക്ക് ഇത് കാരണമാകുന്നു. അമിതമായി ഉള്ള ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസറിനും ആമാശയ രോഗങ്ങൾക്ക് കാരണമാകും എന്നുള്ള പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.