തിരുവനന്തപുരം. വിവാദങ്ങള്‍ക്കിടയിലും 726 റോഡ് ക്യാമറകള്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഗതാഗത വകുപ്പ്. റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ വലിയതോതില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായിട്ടാണ് ഗതാഗത വകുപ്പ് പറയുന്നത്. മുന്‍പ് ശരാശരി 4.5 ലക്ഷം നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം സംസ്ഥാനത്ത് 726 റോഡ് ക്യാമറകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ അത് 2.1 ലക്ഷമായി കുറഞ്ഞു.
ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നത് വര്‍ധിച്ചുവെന്നും ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ സഞ്ചരിക്കുന്നത് കുറഞ്ഞുവെന്നും ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യാത്രകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് ധരിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറായതായും പറയുന്നു. അതേസമയം മെയ് 19 വരെ ബോധവല്‍ക്കരണത്തിന് സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം ഇരുചക്രവാഹനത്തില്‍ മാതാപാതാക്കള്‍ക്കൊപ്പം കുട്ടിയെയും സഞ്ചരിക്കുവാന്‍ അനുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെടും ഈ വിഷയത്തില്‍ വലിയ പരാതിയാണ് സംസ്ഥാനത്ത് ഉണ്ടായത്. അതേസമയം നിലവിലെ കേന്ദ്ര നിയമത്തില്‍ കേരളത്തിന് മാത്രമായി ഇളവ് ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.