ത്രീഡി പ്രിന്റിങിലൂടെ ചെടിച്ചട്ടികള്‍ നിര്‍മിക്കുകയാണ് മുവാറ്റു പുഴയില്‍ രണ്ട് സുഹൃത്തുക്കള്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ആന്റണി ഫ്രാന്‍സിസും, എംബിഎ പഠനശേഷം ഐബിഎമ്മില്‍ ജോലി ചെയ്യുന്ന സബിന്‍ തോമസും ചേര്‍ന്നാണ് ത്രീഡി പ്രിന്റിങ് ടെക്നോളജിയുടെ സഹായത്തോടെ ചെടിച്ചട്ടികള്‍ നിര്‍മിക്കുന്നത്. ത്രീഡി പ്രിന്റിങ് ടെക്നോളജിയുടെ സഹായത്തോടെ ഇന്ന് വീടുകള്‍ വരെ നിര്‍മിക്കുന്നു.
ഇതിന്റെ സാധ്യതകള്‍ ആന്റണി വിദേശ പഠനത്തിനായി പോയപ്പോഴാണ് മനസ്സിലാക്കിയത് തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി സുഹൃത്ത് സബിനോട് ആശയം പറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ത്രീഡി മോഗ് എന്ന പേരില്‍ കമ്പനി രൂപികരിച്ചു. കോവിഡ് ആരംഭിച്ചതോടെ ആളുകള്‍ക്ക് പൂച്ചെടി വളര്‍ത്തുന്നവര്‍ കൂടിയതും ഇവരുടെ സംരംഭത്തിന് കരുത്തു പകര്‍ന്നു. ഇവര്‍ ഇന്ന് വിത്യസ്ത തരത്തിലുള്ള നിരവധി ചെടിച്ചട്ടികള്‍ പുറത്തിറക്കുന്നുണ്ട്.
ഒരു ചെടിച്ചട്ടി പൂര്‍ണമായും പ്രിന്റ്റ് ചെയ്ത് എടുക്കുവാന്‍ അഞ്ച് മണിക്കൂര്‍ സമയം ആവശ്യമാണ്. ത്രീഡി പ്രന്ററിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ചെടിച്ചട്ടികള്‍ക്ക് വലുപ്പത്തിനും ഡിസൈനും അനുസതമായി 100 രൂപ മുതല്‍ 35 രൂപവരെയാണ് വില. മാലിന്യം ഒരു പ്രശ്നമാകുന്ന ഈ കാലത്ത് പ്ലാസ്റ്റിക് വേസ്റ്റ് കളക്ട് ചെയ്ത് കോയമ്പത്തൂരില്‍ ഉന്നത ഗുണനിലവാരമുള്ള പ്ലാസ്റ്റ്ക് തരികളായി മാറ്റിയാണ് ചെടിച്ചട്ടികള്‍ നിര്‍മിക്കുന്നത്.
ഇത്തരത്തില്‍ നിര്‍മിക്കുന്ന ഉന്നത ഗുണനിലവാരമുള്ള എ ബി എസ് പ്ലാസ്റ്റിക്കുകള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ ചട്ടികള്‍ക്ക് കുടുതല്‍ ബലവും ഗുണമേന്മയും ഉണ്ടാകും. തുടക്കത്തില്‍ ഒരു ത്രീ ഡി പ്രിന്റര്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തായിരുന്നു ഇവര്‍ ചട്ടി നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഇന്ന് 10ഓളം പ്രിന്ററുകള്‍ ഇവര്‍ ഉപയോഗിക്കുന്നു.