മലയാളികളുടെ പ്രിയപ്പെട്ട് ലാലേട്ടന് ഇന്ന് 63-ാം പിറന്നാള്‍. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ 1960 മേയ് 21നാണ് വിശ്വനാഥന് നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹന്‍ലാല്‍ ജനിക്കുന്നത്. മുടവന്‍മുകുള്‍ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. കുട്ടിക്കാലത്ത് തന്നെ പ്രിയദര്‍ശനും എംജി ശ്രീകുമാറും മോഹന്‍ലാലിന്റെ സുഹൃത്തുക്കളായി എത്തി. ആ സൗഹൃദമാണ് അദ്ദേഹത്തെ വലിയ തോതില്‍ സ്വാധീനിച്ചത്.
സ്കൂള്‍ നാടകങ്ങളില്‍ അടക്കം അഭിനയിച്ചിരുന്ന മോഹന്‍ലാല്‍ തിരുവനന്തപുരം മോഡല്‍ സ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് തുടര്‍ പഠനം തിരുവനന്തപുരം എംജി കോളേജിലായിരുന്നു ആ സമയം അദ്ദേഹത്തിന്റെ സഹപാഠികളായി പ്രിയദര്‍ശനും മണിയന് പിള്ളരാജും എത്തിയിരുന്നു. പിന്നീട് 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പാണ് ആചിത്രം നിര്‍മിച്ചത്.
മോഹന്‍ലാല്‍ ഒരു ഹാസ്യകഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത് എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്ലാ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. ശങ്കര്‍, പൂര്ണിം ജയറാം എന്നിവരായിരുന്നി പ്രഥാമകഥപാത്രം അവതരിപ്പിച്ചത്. തുടര്‍ന്ന് 1980 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ പുറത്തിറങ്ങിയ സിനിമകളിലൂടെ മോഹന്‍ലാല്‍ തന്റേതായ ഒരിടം സിനിമ ലോകത്ത് എത്തിപ്പിടിച്ചു.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമായ രാജാവിന്റെ മകന് എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍ താര പദവിയിലേക്ക് എത്തുന്നത്. പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ഇടം നേടി. 1996 മുതല്‍ മോഹന്‍ലാലിന്റെ പ്രശസ്തിയും താരപദവിയും പരമാവധി ഉപയോഗിച്ചുകൊണ്ട് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എത്തി. ആറാം തമ്പുരാന്, ഉസ്താദ്, നരസിംഹം, നരന് എന്നിവയാണ് ആ ചിത്രങ്ങള്‍. മോഹന്‍ലാല്‍ തന്റെ അഭിനയ ജീവിതത്തിലെ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പലപ്പോഴും റെക്കഡുകള് തീര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
മലയാളത്തില്‍ നിന്നും ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന ചിത്രവും മോഹന്‍ലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം 2016ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ലൂസിഫര്‍ 200 കോടി ക്ലബില്‍ ഇടം നേടി ചരിത്രം കുറിച്ചു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തില്‍ അദ്ദേഹത്തെ തേടി നാല് ദേശീയ പുരസ്കാരങ്ങളും ഒന്‍പത് സംസ്ഥാന പുരസ്കാരങ്ങളും എത്തിയിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളും നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാലിനെ തേടിയെത്തി. പുരസ്കാരങ്ങള്‍ക്ക് അതീതമാണ് മോഹന്‍ലാലിന്റെ അഭിനയ നടന ശൈലി.