മലയാളികളുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഗൗരി കിഷൻ. ഇപ്പോൾ ഗൗരി കിഷന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രാത്രി സുഹൃത്തിനൊപ്പം പുറത്തു പോയപ്പോൾ ഉണ്ടായ സംഭവമാണ് വലിയ ചർച്ചയാകുന്നത്. രാത്രി 11 മണിക്ക് ശേഷമായിരുന്നു ഇവർ സുഹൃത്തിന് ഒപ്പം പുറത്തു പോയത്. ഇവർക്ക് സംഭവിച്ച ഒരു പ്രശ്നം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
ഇവർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിറ്റിൽ മിസ്സ് റാവുത്തർ. ഇതിലെ നായകനാണ് ഷേർഷ. ഇദ്ദേഹത്തിന് ഒപ്പം ആയിരുന്നു താരം രാത്രിയിൽ വാഹനത്തിൽ സഞ്ചരിക്കുവാൻ പോയത്. ഈ വാഹനത്തിൻറെ ആർസി ബുക്കിംഗ് കാലാവധി തീർന്നു എന്നാണ് പോലീസുകാർ പറയുന്നത്. ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായ വാക്കു തർക്കമാണ് പിന്നീട് വലിയ രീതിയിൽ പ്രശ്നമായി മാറിയത്. രാത്രിയിൽ ഒരു പുരുഷന്റെ ഒപ്പം സഞ്ചരിച്ചു എന്ന് കാരണം പറഞ്ഞുകൊണ്ട് തന്നെ അപമാനിക്കുന്ന പ്രവണതയാണ് ഇത് എന്നും അത് നല്ലതല്ല എന്നുമാണ് ഗൗരി പറയുന്നത്.
ഗൗരിയും പോലീസുകാരും തമ്മിൽ വലിയ രീതിയിലുള്ള വാക്കേറ്റം ആണ് നടക്കുന്നത് എന്ന് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. എന്നെ ടാർഗറ്റ് ചെയ്തു ഒരുതരം പുരുഷാധിപത്യ സ്വഭാവമാണ് പോലീസുകാർ കാണിക്കുന്നത് എന്നും ഗൗരി പറയുന്നു. ഇത്തരത്തിലുള്ള അപമാനം ഒരു സ്ത്രീയും നേരിടരുത് എന്ന് ആണ് താൻ ആഗ്രഹിക്കുന്നത് എന്നും താൻ 23 വയസ്സുള്ള ഒരു കുട്ടിയാണ് എന്നും.
എനിക്ക് തെറ്റു മനസ്സിലാക്കാൻ കുറച്ച് താമസം വന്നു എന്നും അതാണ് കാര്യങ്ങൾ ഇത്രയും വഷളായത് എന്നും ആർസി ബുക്കിംഗ് കാലാവധി തീർന്ന വിവരം ഞങ്ങൾ ശ്രദ്ധിച്ചില്ല എന്നും അതാണ് ഞങ്ങൾ ചെയ്ത തെറ്റ് എന്നും അത് അംഗീകരിക്കുന്നു. ഞങ്ങൾ ഫൈൻ അടക്കുവാൻ തയ്യാറാകുന്നു എന്നുമാണ് ഗൗരി കിഷൻ പോലീസിനോട് പറയുന്നത്. അതേസമയം ലിറ്റിൽ മിസ്സ് റാവുത്തർ എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ ഷൂട്ടിംഗ് ആണ് ഇത് എന്നും പ്രമോഷൻ വേണ്ടിയുള്ള പ്രാങ്ക് ആണ് ഇത് എന്നും സൂചനയുണ്ട്.