ഗുവാഹത്തി. 2024ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നും 300 അധികം സീറ്റ് നേടി പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ എത്തുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സീറ്റികള്‍ പോലും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസും പ്രതിപക്ഷവും പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണ്. കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കുവാന്‍ സാധിക്കില്ല. പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രപതി പങ്കെടുക്കുന്നില്ലെന്ന പറഞ്ഞാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നത്.
സോണിയും രാഹുലും ചേര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ക്ക് പകരം നിയമസഭാ മന്ദിരങ്ങള്‍ക്ക് തറക്കല്ലിട്ട സംഭവങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഭയ്ക്കുള്ളല്‍ പ്രതിപക്ഷം പ്രധാനമന്ത്രിയെ സംസാരിക്കുവാന്‍ അനുവദിക്കുന്നില്ല. ഇന്ത്യന്‍ ജനത മോദിക്ക് സംസാരിക്കുവാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.