തിരുവനന്തപുരം: മലയാളിക്ക് ഒരുദിവസം ഓൺലൈൻ വഴി നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. കേരളത്തിൽ സൈബർ പോലീസിന് പണം നഷ്ടമായെന്നുകാട്ടി 80 മുതൽ 90 വരെ പരാതികൾ ആണ് ദിവസവും ലഭിക്കുന്നത്.
അറുനൂറോളം ഓൺലൈൻ തട്ടിപ്പു കേസുകളാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. എന്നാൽ 2021-ൽ ഇത് 300 ആയിരുന്നു.ഈ വർഷം 150-ഓളം കേസുകളാണെന്ന് ഈ നാലു മാസത്തിനിടയിൽ രജിസ്റ്റർചെയ്യപ്പെട്ടത് എന്ന് സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി. തുമ്മല വിക്രം പറഞ്ഞു.
പുതിയരീതികളാണ് ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകൾക്ക് ആവിഷ്കരിക്കുന്നത്.ഉയർന്ന ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന് ഇര ആകുന്നു.
വീടുവാടകയ്ക്ക് ആവശ്യമുള്ള സി.ആർ.പി. എഫുകാരനെന്ന വ്യാജേന ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുപോലും പണംതട്ടിയ സംഭവമുണ്ടായി. തലസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥനു രണ്ടുതവണയായി ഒരുലക്ഷത്തോളം രൂപ നഷ്ടമായി.
പല വിധം പാർട്ട് ടൈം ജോലി ഉണ്ടെന്നു ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്നു.യൂട്യൂബിൽ വീഡിയോയിൽ ലൈക്കുചെയ്യുന്ന പാർട്ട് ടൈംജോലി,പെൻസിൽ പായ്ക്കുചെയ്യുന്ന ജോലി എങ്ങനെ ഉള്ള ജോലികൾ പറഞ്ഞു അന്ന് കൂടുതൽ പേർക്കും പണം നഷ്ടമായിട്ടുള്ളത്.
സ്വർണത്തിന്റെ വ്യാപാരാമുള്ള ലണ്ടൻ സ്വദേശിയാണെന്നും പറഞ്ഞു
അങ്കമാലി സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതും കഴിഞ്ഞ ദിവസമാണ്.
മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പുകൾ കൂടുന്ന അവസ്ഥ
തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കിങ് സ്ഥാപനങ്ങളും പലവട്ടം മുന്നറിയിപ്പുകൾ നൽകിയിരുന്നു.എന്നിട്ടും മാറ്റം ഇല്ലന്ന് പോലീസ് വൃത്തം പറയുന്നു.
ഉത്തരേന്ത്യയിൽനിന്നുള്ള വലിയൊരു സംഘമാണ് പല തട്ടിപ്പുകളുടെയും പിന്നിൽ
എന്ന് ഉദ്യോഗസ്ഥർ പറയുന്നു.