കര്‍ണാടകത്തില്‍ ബി ജെ പി വീണു, കോണ്‍ഗ്രസ് വിജയിച്ചു. ശക്തമായ ഭരണ വിരുദ്ധവികാരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവുമാണ് ബി ജെ പിയെ അധികാരത്തില്‍ നിന്നും കര്‍ണാടകയില്‍ പുറത്താക്കിയത്. പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ അക്ഷരം പ്രതി യാഥാര്‍ത്ഥ്യമാവുന്നതായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ജീവന്മരണ പോരാട്ടമായിരുന്നു കര്‍ണാടകയില്‍.
മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കോണ്‍ഗ്രസ് കര്‍ണാടകയില്‍ ശിഥിലമല്ല എന്നതും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കര്‍ണാടകയില്‍ വഴിയൊരുക്കി. കോണ്‍ഗ്രസിനെ കര്‍ണാടകയില്‍ നയിക്കുവാന്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഉണ്ടായതും വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. ഭരണം പോകുമെന്ന് ഉറപ്പയതോടെ നിരവധി നേതാക്കളാണ് ബി ജെ പിയില്‍ നിന്നും ജെ ഡി എസില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയത്.
അഴിമതിയാണ് ബി ജെ പിയെ കര്‍ണാടകയില്‍ തോല്‍പ്പിച്ചത്. വലിയ തോതില്‍ സംസ്ഥാനത്ത് ഉയര്‍ന്ന ഭരണ വിരുദ്ധ വികാരത്തെ മറികടക്കുവാന്‍ മുതിര്‍ന്മന നേതാക്കള്‍ക്ക് സീറ്റ് നിക്ഷേധിച്ചും പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കിയുമാണ് ബി ജെ പി പ്രതിരോധിച്ചത്. ഇതു മൂലം ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്ത് നരേന്ദ്രമോദിയും അമിത്ഷായും നടത്തിയ പ്രചാരണത്തിന് പോലും ബി ജെ പിയെ രക്ഷിക്കുവാന്‍ സാധിച്ചില്ല.
മുസ്ലിം വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസിലേക്ക് എത്തിയതും ബിജെപിക്ക് വിനയായി. സംസ്ഥാനത്ത് നിരവധി നേതാക്കള്‍ ബി ജെ പിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ നേതാക്കള്‍ ഇല്ലത്തതും പ്രശ്‌നമായി. യെദിയൂരപ്പയ്ക്ക് അടക്കം ബി ജെ പിയില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായിട്ടാണ് വിവരം. സത്യം പറഞ്ഞാല്‍ ബി ജെ പി കായംകുളം കൊച്ചുണ്ണി ശൈലിയിലെ അഴിമതിയാണ് നടത്തിയിരുന്നത്.
സംസ്ഥാനത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട് ബി ജെ പി സര്‍ക്കാര്‍. മെട്രോ നാലാം ഘട്ടം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ബംഗളൂരു, ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലാക്കി എന്നതും നല്ലത് തന്നെ. ബെംഗളൂരു മൈസൂര്‍ പത്തുവരി പാതയാക്കി രാജ്യത്തിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് മികച്ച റോഡ് ശൃംഖലയുണ്ടാക്കി. എന്നാല്‍ ഇതിനെയല്ലാം നിഷ്പ്രഭമാക്കുന്ന അഴിമതി.
കമ്മിഷന്‍ രാജ് ഭരണമെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഈ അഴിമതി ഒരുതരം കായംകുളം കൊച്ചുണ്ണി ശൈലിയിലാണ്. മന്ത്രിമാര്‍ വന്‍കിട പദ്ധതികളിലും ഇടപാടുകളിലുമാണ് അഴിമതി നടത്തിയിരുന്നത്. ഇതുമൂലം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായ രീതിയിലുണ്ടായിരുന്നു. അതിന് കാരണം സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികളാണ്. അമിതമായ ജാതിപ്രീണനം, ന്യൂനപക്ഷങ്ങളോടുള്ള അവഗണന എന്നിവയും ജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവമുണ്ടാക്കി, ഇതാണ് കോണ്‍ഗ്രസിനെ കര്‍ണാടകത്തില്‍ വിജയിപ്പിച്ചത്.