മലപ്പുറം. തൂവല്‍തീരത്ത് അപകടത്തില്‍ പെട്ട ബോട്ടില്‍ അനുവദനിയമായതിലും കൂടുതല്‍ ആളുകലെ കയറ്റിയതായി സൂചന. അതേസമയം യാത്രക്കാരുടെ എണ്ണം 40 വരെയാകാമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സ്ത്രീകളും കുട്ടികളും അടക്കം 30 കൂടുതല്‍ പേര് ബോട്ടിലുണ്ടായിരുന്നു. നിലവില്‍ അപകടത്തില്‍ പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് വിവരം.
തീരത്ത് നിന്നും അവസാന ട്രിപ്പ് പോയവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 12 പേര് മരിച്ചു. ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ പറയുന്നു. കരയില്‍ നിന്നും 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ബോട്ട് തലീഴായി മറിഞ്ഞതിനാല്‍ ആളുകള്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ബോട്ട് കരക്കടിപ്പിച്ച് പരിശോധിക്കും.
ഇവരെ പരപ്പനങ്ങാടി നഹാസ്, ജെഎസ് മിഷന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെളിച്ചക്കുറവ് രക്ഷപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി നാനൂര്, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ,ആരോഗ്യ വിഭാഗവും നേതൃത്വം നല്‍കുന്നുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തില്‍ പെട്ട ബോട്ട് തലകീഴായി മറയുകയായിരുന്നു.