ന്യൂഡൽഹി. വരുന്ന വർഷത്തിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ വ്യത്യസ്തമായ തീരുമാനം കേന്ദ്ര സർക്കാർ എന്ന റിപ്പോർട്ട് അന്ന് പുറത്തു വരുന്നത്. പരേഡിൽ സ്ട്രീകളെ മാത്രം ഉൾപ്പെടിത്തിയാണ് കേന്ദ്ര സർക്കാറിന്റെ ചരിത്ര തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. സ്ത്രീ പങ്കാളിത്തം സേനകളിലും മറ്റു മേഖലകളിലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനം .കത്തവ്യപഥിലെ റിപ്പബ്ലിക്ക് ദിന പരേഡിലെ മാർച്ച് പോസ്റ്റിലും ബാൻഡ് സംഘത്തിലും അതോടൊപ്പം തന്നെ നിശ്ചല ദൃശ്യങ്ങളിലും എല്ലാം സ്ത്രീകളുടെ മാത്രം പങ്കാളിത്തം ഒരുക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോർട്ട് .
ഈ ചരിത്ര തീരുമാനം സംബന്ധിച്ച് സായുധ സേനക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും, പ്രതിരോധമന്ത്രാലയം കത്ത് ആയച്ചു എന്നാണ് വിവരം .ഈ വിഷയം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സാംസ്‌കാരിക നഗര വികസന മന്ത്രാലയത്തെയും ധരിപ്പിച്ചിട്ടുണ്ടെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു .സ്ത്രീ പങ്കാളിത്തം പരേഡിൽ ഉറപ്പാക്കുന്നതിന് സംബന്ധിച്ച കത്ത് സേന വൃത്തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാന്നെന്നുമാണ് സേന വൃത്തങ്ങൾ ദൃശ്യ മാധ്യമങ്ങളെ അറിയിച്ചത്.
സേനയിൽ സ്ത്രീ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗം ആയി പ്രതിരോധ സേനകളിലും അർധസൈനിക വിഭാഗങ്ങളിലും സ്ത്രീകൾക്ക് കമാൻഡർ ,ഡെപ്യൂട്ടി കമാൻഡർ പദവികൾ നൽകിയിരുന്നു .2015 യിൽ നടന്ന പരേഡിൽ ആണ് ആദ്യമായ് 3 സേന വിഭാഗങ്ങളിൽ നിന്നുള്ള വനിതാ വിഭാഗം ആദ്യമായ് പങ്കെടുത്തത്.