തിരുവനന്തപുരം. ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡര്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഇന്ത്യ. ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ജൂലായ് 12 ന് വിക്ഷേപിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്‍വി റോക്കറില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുക. ചന്ദ്രയാന്‍ രണ്ടില്‍ നിന്നും ചന്ദ്രയാന്‍ മൂന്നിനെ വ്യത്യസ്തമാക്കുന്നത്. ചന്ദ്രനെ ചുറ്റുന്ന ഉഹഗ്രഹം ഇല്ല എന്നതാണ്.
ചന്ദ്രയാന്‍ മൂന്നില്‍ റോക്കറ്റ് ലാന്‍ഡറും റോവറുമാണ് ഉള്ളത്. പേടകത്തിന് 3900 കിലോഗ്രാം ഭാരം വരും. ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനത്തിനൊപ്പം ചന്ദ്രനില്‍ വിജയകരമായി റോവറിനെ ഇറക്കുകയാണ് ഇസ്‌റോയുടെ ലക്ഷ്യം. 2019ല്‍ നടത്തിയ ചന്ദ്രയാന്‍ രണ്ടില്‍ വിക്രം ലാന്‍ഡര്‍ ലാന്‍ഡിങ്ങിന് തൊട്ട് മുന്‍പ് പൊട്ടിത്തെറിക്കുകയായിരുന്നു. 615 കോടി മുതല്‍ മുടക്കിലാണ് പുതിയ പേടകം നിര്‍മിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച ലാന്‍ഡര്‍ കൂടുതല്‍ കരുത്തുറ്റതാണ്.
വിക്ഷേപണത്തിന് ശേഷം ചന്ദ്രയാന്‍ മൂന്നിനെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എത്തിക്കും. ഇത് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്ത് എത്തുമ്പോള്‍ ലാന്‍ഡര്‍ വേര്‍പ്പെട്ട് ചന്ദ്രനെ ലാന്‍ഡര്‍ വലം വെയ്ക്കും. ഈ സമയം ചന്ദ്ര ഉപരിതലത്തിലെ ചൂട് ലാന്‍ഡ് ചെയ്യാനുള്ള സ്ഥലം, ഭൂകമ്പം ഉണ്ടാകുന്ന സ്ഥലമാണോ എന്നി കാര്യങ്ങള്‍ നിരീക്ഷിക്കും. തുടര്‍ന്ന് പേടകം ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ലാന്‍ഡ് ചെയ്യ്ത പേടകത്തില്‍ നിന്നും റോവര്‍ പുറത്തിറങ്ങും. റോവറിന് ലാന്‍ഡറുമായി മാത്രമാണ് ആശയവിനിമയം നടത്താന്‍ സാധിക്കുക.
റോവര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചന്ദ്രന്റെ മണ്ണിലെ മൂലകങ്ങള്‍, ആണവസാന്നിദ്ധ്യം എന്നിവ പരിശോധിക്കും. ഇതിനായി ആല്‍ഫ കണികാ, എക്‌സ്‌റേ സെപ്‌ക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്നിവ റോവറില്‍ ഘടിപ്പിച്ചിരിക്കുന്നു. അതേസമയം ലാന്‍ഡറിവല്‍ താപചാലകതയും താപനിലയും അളക്കാനുള്ള ഉപകരണങ്ങളും ലാന്‍ഡിംഗ് ചെയ്യുന്ന സ്ഥലത്തിന് ചുറ്റുമുള്ള ഭൂചലനം അളക്കാനുള്ള ലൂണാര്‍ സീസ്മിക് ആക്ടീവിറ്റി ഉപകരണം. ലാങ്മുയര്‍ പ്രോബ്, ലേസര്‍ റേഞ്ചിംഗ് പഠനത്തിനായി നാസയുടെ ലേസര്‍ റിട്രോഫ്‌ലെക്റ്റര്‍ അറേയും ലാന്‍ഡറിലുണ്ട്.