സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്ന വാര്‍ത്ത ആണ് പുറത്തു വരുന്നത് .രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടം ഓടുന്ന സര്‍ക്കാര്‍ കടം എടുത്തു കൂട്ടുകയാണ് .കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം , പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ വേണ്ടി കടമെടുപ്പു തുടരുന്നു.
പലവിധത്തിലാണ് പ്രതിസന്ധിയിലൂടെ ആണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത് എന്നാണ് ധനമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്.എത്രയൊക്കെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം കാര്യത്തില്‍ ഇപ്പോഴും ധൂര്‍ത്ത് തുടരുകയാണ് .കോടികള്‍ ധൂര്‍ത്തടിക്കാനല്ല പുതിയുടെ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണമനു പുതിയ വിഷയം .
2.11 കോടി രൂപ ചെലവഴിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളും ഓഫിസും പുതുക്കിപ്പണിയാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പൊതു ഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ നവീകരണത്തിന് അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഭാരിച്ച നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന് മറ്റു വഴികള്‍ തേടുന്നു .
60.46 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫിസും ചേംബറും നവീകരിക്കുന്നത് മുടക്കുന്നത് .അതിനു പുറമെ 12.18 ലക്ഷം ഇന്റീരിയര്‍ ജോലികള്‍ക്കും 17.42ലക്ഷം ഫര്‍ണിച്ചറിനും അനുവദിച്ചു. 1.56 ലക്ഷം രൂപയുയടെ എസ്റ്റിമേറ്റ് പിണറായി ജയന്റെ നെയിം ബോര്‍ഡ്, എംബ്ലം, ഫ്ളാഗ് പോള്‍സ് എന്നിവ തയാറാക്കുന്നതിന് മാത്രം ആണ് . എ4ത് കൂടാതെ ശുചിമുറി, പ്രത്യേക ഡിസൈനില്‍ ഉള്ള ഫ്ളഷ് ഡോര്‍ ,സോഫ ലോഞ്ച്, ഇലക്ട്രിക്കല്‍ ജോലി ,എസി ,അഗ്നിശമന സംവിധാനം എന്നിങ്ങനെയാണ് ആകെ 60.46 ലക്ഷം കണക്കാക്കിയത്.പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയില്‍ ആണ് നവീകരണപ്രവര്‍ത്തികള്‍ നടത്തേണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബരത്തിന് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ 5000 കോടിയുടെ അധിക നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടിവച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആക്ഷേപം.ഇതിനകം തന്നെ കോടികളാണ് ചെലവിട്ടാണ് മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനങ്ങള്‍, ക്ലിഫ് ഹൗസ് നവീകരണം തുടങ്ങിയവ ചെയ്തത് .ഇടയ്ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.