മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023 കരട് നയത്തിനു അഗീകാരം നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍, ഡെലിവറി സേവനങ്ങള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ളതന്നു മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ സ്‌കീം-2023. നയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്,ടാക്‌സികളില്‍ പാനിക് ബട്ടണുകള്‍ നിര്‍ബന്ധമാക്കല്‍, അടിയന്തര നമ്പറായ 112-മായി സംയോജിപ്പിക്കല്‍, വൈദ്യുതവാഹനങ്ങളിലേക്കുള്ള ഘട്ടംഘട്ടമായുള്ള മാറ്റം.
ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് പദ്ധതിയുടെ കരട് അയച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി ഗതാഗതവകുപ്പ് സമര്‍പ്പിക്കും. അന്തിമരൂപം നല്‍കുന്നതിനുമുമ്പ് അന്ന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുതുന്നത്. ഈ പദ്ധതി യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. കൂടാതെ സമയബന്ധിതമായ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു. നഗരത്തിലെ മലിനീകരണത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നയം വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. വാഹന ഫിറ്റ്നസ്, യാത്രക്കാരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കല്‍, മലിനീകരണനിയന്ത്രണം, പെര്‍മിറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിനുള്ള സംവിധാനം എന്നിവ നയത്തിന്റെ ഭാഗമാണ്. മോശമായ ഡ്രൈവറുടെ പ്രകടനം മെച്ചപ്പെടുത്താനായി പ്രത്യേക പരിശീലനവും നല്‍കും.
രാജ്യത്തുതന്നെ ആദ്യത്തെ പദ്ധതി ആയിരിക്കും വൈദ്യുതവാഹനങ്ങളിലേക്ക് വാണിജ്യവാഹനങ്ങളെ പൂര്‍ണമായും മാറ്റുന്നതു എന്നും അധികൃതര്‍ പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും മാറ്റം നടപ്പിൽ വരുത്തുക.2030 ഏപ്രില്‍ ഒന്നിനകം പൂര്‍ണമായും വൈദ്യുതിവാഹനങ്ങളിലേക്ക് മാറണം എന്നും നിർദ്ദേശിച്ചിട്ടുണ്ട് .ഈ പുതിയ നയത്തിലൂടെ ഡല്‍ഹി മറ്റൊരു നാഴികക്കല്ലുകൂടി കൈവരിച്ചതായി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോത് അഭിപ്രായപ്പെട്ടു .