ന്യൂഡല്‍ഹി. ദ് കേരള സ്‌റ്റോറി എന്ന സിനിമ കേരളത്തിന് എതിരല്ലെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമ കേരളത്തിനോ അല്ലെങ്കില്‍ ഏതെങ്കിലും മതത്തിനോ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും സിനിമയില്‍ കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയ താല്‍പരത്തിന് വേണ്ടിയല്ല സിനിമ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാരോ ബി ജെ പിയോ ഫണ്ട് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യം വിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ വ്യക്തമായി ഉറച്ചു നില്‍ക്കുന്നാതായും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശം ഇല്ലെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. 32,000 പേരേക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി 7 വര്‍ഷം ഗവേഷണം നടത്തിയെന്നും സെന്‍സര്‍ ബോര്‍ഡ് രണ്ട് മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.