അവതാരകനായും സിനിമ നടനായും ശ്രദ്ധ നേടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജെപി മലയാളസിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ എവതാരകനായി എത്തിയതോടെ ജിപിയുടെ കരിയറും മാറി. നായകനായി മാത്രമല്ല പ്രതിനായകനായും ജിപി ശ്രദ്ധേയമായ വിഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ രസകരമായ ചില കാര്യങ്ങളെ സംബന്ധിച്ച് ജിപി പ്രതികരിച്ചിരിക്കുകയാണ്. താന്‍ എന്തുകൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം പറയുന്ന ജിപി തന്റെ നമ്പര്‍ പേളി മണി ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണവും വെളിപ്പെടുത്തുന്നു. കുറച്ചു നാളുകളായി വലിയ സിനിമകളുടെ ഭാഗം ആകുവാന്‍ സാധിച്ചു. എന്നാല്‍ മലയാളത്തില്‍ ഇത്തരം അവസരം ലഭിച്ചിരുന്നില്ല.
മലയാളത്തില്‍ വലിയ ചിത്രങ്ങളുടെ ഭാഗമാകുവാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് നീരജ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. മലയാളികളെ മറന്നതല്ല. എന്നാല്‍ ഇവിടുത്തെ സംവിധായകര്‍ തന്നെ മറന്നതാണെന്ന് ജിപി പറയുന്നു. അതേസമയം നടന് അല്ലു അര്‍ജുനുമായുള്ള സൗഹൃദത്തെക്കുറിച്ചും ജിപി പറയുന്നുണ്ട്. പിറന്നാള്‍ ദിനത്തില്‍ താന്‍ അല്ലു അര്ജുന് മെസേജ് ചെയ്തിരുന്നു. അദ്ദേഹം ആ മെസേജിന് മറുപടിയും തന്നുവെന്ന് ജിപി പറഞ്ഞു.
പേളിമണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ജിപി പറയുന്നത് ഇങ്ങനെ. പേളി മണിയുമായി ലവ് ഹേറ്റ് റിലേഷന്‍ഷിപ്പാണ്. അവള് ഗര്‍ഭിണിയായിരുന്നപ്പോള്‍ കാണാന്‍ പോകാത്തത് കൊണ്ട് അവള് തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ആദ്യം എന്താണ് പ്രശ്നം എന്ന് മനസ്സിലായില്ല. നിലയെ കാണാന്‍ വേണ്ടി അവളെ വിളിച്ചപ്പോള്‍ അവള് തിരക്ക് പറഞ്ഞ് ഒഴിവായി. അപ്പോഴും കാര്യം എനിക്ക് മനസ്സിലായില്ല. പിന്നീടാണ് കാണാന്‍ ചെല്ലാത്തതാണ് പ്രശ്നം എന്ന് മനസ്സിലായത്. അവള് ചിലപ്പം പിണക്കം മറന്ന് സംസാരിക്കും പിന്നീട് അവള് മനസ്സിലാക്കും അവള് പിണക്കത്തിലാണെന്ന് അങ്ങനെയാണ് പേളിയുമായിട്ടുള്ള സൗഹൃദമെന്ന് ജിപി പറയുന്നു.