ഗിന്നസ് പക്രു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അജയ് കുമാർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. തെന്നിന്ത്യൻ സിനിമകളിലടക്കം അഭിമാനമായി മാറിയ താരമാണ് അദ്ദേഹം.ഒരു മകൾ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ കുടുംബം .മാർച്ച് 21 നാണ് ഗിന്നസ് പക്രുവിന്റെ മകളുടെ ജനനം .ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി അദ്ദേഹം പങ്കുവച്ചത്.
മൂത്ത കുട്ടിയായ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം ചിത്രത്തിന് ഒപ്പം കുറിച്ചത്. ദ്വിജ കീർത്തി എന്ന് പേരിട്ട വിവരവും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമെന്നുള്ളം നടൻ പങ്കുവെചിരുന്നു. തെന്റെ വീട്ടിലെ പുതിയ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് തരാം ‘ ഒരു മോൾ കൂടി ജനിച്ചു എന്നതാണ് ഏറ്റവും പുതിയ വിശേഷം.
പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം രണ്ടു മകൾക്കുമിടയിൽ. മൂത്ത മകൾക് അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്. അതുകൊണ്ടു തന്നെ അതുമായി അവൾ ഫുൾ ബിസിയാണ്. ഒത്തിരി റിപ്‌സ് പ്ലാൻ ചെയ്തിരുന്നു, എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ് .വളരെ സന്തോഷം ഉണ്ടെന്നും വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകളെന്നും പക്രു പറഞ്ഞു.
അമ്മ നൽകിയ പ്രോത്സാഹനമാണ് തെന്റെ വിജയം എന്നും പക്രു അഭിമുഖത്തിൽ പറഞ്ഞു. ‘അച്ഛനും അമ്മയും ആണ് ശാരീരികത പരിമിതികളോടെ ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രണ്ടു ആൾക്കാർ. ഇങ്ങനെ ഒരു കുഞ്ഞു ജനിച്ചു കഴിയുമ്പോൾ വളർത്താം, പ്രോത്സാഹിപ്പിക്കാം എന്നിങ്ങനെ അവർക്ക് രണ്ടു തീരുമാനം എടുക്കാം , അല്ലെങ്കിൽ അവനെ നിരുത്സാഹപ്പെടുത്താം ഇതിൽ എന്റെ അമ്മ ആദ്യ കാറ്റഗറിയിൽ ആയിരുന്നു,’ ‘എന്റെ കഴിവുകൾ കണ്ടെതുകയും ഒരുപാട് വേദികളിൽ കൊണ്ട് നടന്ന അത് വളർത്തിയെടുത്തതും അമ്മയാണ്.
എവിടെ പോയാലും ശാരീരിക പരിമിതികൾ ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാരേ കണ്ടാൽ പറയും ഒരിക്കലും നിങ്ങൾ വിഷമിക്കരുത് എന്ന്. കാരണം നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ മാത്രമേ അത്തരം കുഞ്ഞുങ്ങളെ ദൈവം നിങ്ങളെ ഏൽപിക്കൂ. കാരണം അത് ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണെന്ന്. കുട്ടികൾക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകി മറ്റുള്ള കുട്ടികളുടെ ഒപ്പം വിടണം എന്നും എ അമ്മമാരോട് പറയാറുണ്ട്,’ പക്രു പറഞ്ഞു.
പല സിനിമകളിലും താനാണ് നായകൻ എന്ന് അറിയുമ്പോൾ മുൻനിര നായികമാരിൽ പലരും പിൻവാങ്ങിയ സംഭവങ്ങൾ മനസ്സിൽ തട്ടിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നുവരുന്നത്. മിമിക്രി കലാകാരനായി കുറെനാൾ പരിപാടികൾ അവതരിപ്പിച്ച ശേഷമാണ് സിനിമയിലെത്തുന്നത്.ആദ്യമായി നായകനാകുന്നത്
അത്ഭുത ദ്വീപിലൂടെയാണ്.