വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മൈക്രോഗ്രീന്‍സ് കൃഷിയില്‍ മികച്ച വരുമാനം നേടുകയാണ് എറണാകുളം ചിറ്റൂര്‍ സ്വദേശിയായ അജയ്. വീട്ടിലെ ഒരു ചെറിയ മുറിയിലാണ് അജയ് തന്റെ വ്യത്യസ്തമായ മൈക്രോഗ്രീന്‍ കൃഷി ചെയ്യുന്നത്. സൂര്യകാന്തിയും കടുകും ചോളവും എല്ലാം അജയിയുടെ പാടത്ത് വിളയുന്നു, എന്നാല്‍ ഇത്ര ചെറിയ ഒരു സ്ഥലത്ത് ഇതെല്ലാം സാധിക്കുമോ എന്ന് അത്ഭുതപ്പെടേണ്ടകാരണം ഇത് മൈക്രോഗ്രീന്‍സ് കൃഷിയാണ്.
അതായത് വിത്ത് കിളിര്‍പ്പി്ച് രണ്ടിലപ്പാകം ആകുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന രീതി. മൈക്രോഗ്രീന്‍സായി വിളവെടുക്കുന്ന ഇത്തരം ചെറിയ ചെടികള്‍ പച്ചയ്ക്ക് കഴിക്കുകയോ അല്ലെങ്കില്‍ ചെറുതായി ആവി കയറ്റിയ ശേഷം കഴിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് അജയ് പറയുന്നു. ഈ ഇത്തരിക്കുഞ്ഞന്‍ പക്ഷേ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഒരു വമ്പന്‍ തന്നെയാണ്. നിരവധി രോഗങ്ങളെ ചെറുക്കുവാനും രോഗപ്രതിരോധ ശേഷി നേടുവാനും നല്ലതാണെന്നാണ് അജയ് പറയുന്നത്.
മുമ്പ് ബാങ്കില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അജയ് മൈക്രോഗ്രീന്‍സിനെക്കുറിച്ച് കേള്‍ക്കുന്നത് തുടര്‍ന്ന് ഈ ആശയത്തെക്കുറിച്ച് വ്യക്തമായ പഠനത്തിന് ശേഷം ബാങ്കിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ മൈക്രോഗ്രീന്‍സ് കൃഷി ആരംഭിക്കുകയായിരുന്നു അജയ്. ഇന്ന് മൈക്രോഗ്രീന്‍ കൃഷിയിലേക്ക് നിരവധി കര്‍ഷകരാണ് അജയിയുടെ സഹായത്തോടെ എത്തുന്നത്. രാജ്യത്തിന് അകത്തും പുറത്തുമായി ഇതിന്റെ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിന്റെ തിരക്കിലാണ് ഇന്ന് ഈ ചെറുപ്പക്കാരന്‍.
ഗ്രോ ഗ്രീന്‍ എന്ന പേരിലാണ് അജയ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഒരു പക്ഷെ കേരളത്തിലെ തന്നെ ആദ്യ അര്‍ബന്‍ ഇന്‍ഡോര്‍ ഫാമായിരിക്കും ഇത്. സാധാരണ ഭക്ഷ്യവിളകളേക്കാള്‍ മൈക്രോഗ്രീന്‍സിന് 40 ശതമാനം വരെ പോശകസാന്ദ്രമായിരിക്കും. ഇവയുടെ വേര് സാധാരണയായി ഉപയോഗിക്കാറില്ലെന്നും അജയ് പറയുന്നു. ചിലര്‍ മൈക്രോഗ്രീസ് കൃഷി നടത്താറുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയിലല്ലെന്നാണ് അജയ് പറയുന്നത്. കടലാസിലോ പ്ലാസ്റ്റിക്കിലോ അല്ല ഈ കൃഷി നടത്തേണ്ടത്.
ഗ്രോ ഗ്രീന്‍സ് എന്ന ബ്രാന്‍ഡില്‍ ചെറുപായ്ക്കറ്റുകളിലാണ് അജയ് കൃഷി നടത്തുന്നത്. പൊതുവെ മൈക്രോഗ്രീന്‍സിന് 1500 മുതല്‍ 2000 രൂപവരെ വിലവരും. വീട്ടിലെ ശീതീകരിച്ച ചെറിയ മുറിയിലാണ് അജയ് തന്റെ മൈക്രോഗ്രീന്‍സ് കൃഷി നടത്തുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ട്രേകളില്‍ ചകിരിച്ചോര്‍ നിറച്ച് വിത്ത് പാകി രണ്ട് ദിവസം പുറത്ത് സൂക്ഷിക്കും.
വിത്ത് വുളച്ച് തുടങ്ങുന്നതോടെ ട്രേകള്‍ മുറിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഏഴ് ദിവസത്തിള്ളില്‍ വിത്തുകള്‍ 2മുതല്‍ നാല് ഇഞ്ച് വരെ വളര്‍ച്ചയെത്തും. അപ്പോള്‍ മുറിച്ചെടുത്ത് വിപണിയില്‍ എത്തിക്കുന്നു. ഇത്തരത്തില്‍ 10 കിലോഗ്രാം വരെയാണ് അജയ് ഒരു ദിവസം വിളവെടുക്കുന്നത്.
microgreens farming in kerala