മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഒരു കാലഘട്ടം ആണ് രണ്ടാം ലോക മഹായുദ്ധം. ആ യുദ്ധം നീണ്ടത് ആറു വര്‍ഷവും ഒരു ദിവസവും ആയിരുന്നു.
ആ യുദ്ധ കാലഘട്ടത്തില്‍ 1939 നവംബര്‍ 9-ന് അധിനിവേശ പോളണ്ടില്‍ നിലയുറപ്പിച്ച 22-വയസു മാത്രം പ്രായമുള്ള ഒരു യുവ സൈനികന്‍ കൊളോണിലെ തന്റെ ‘പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും’ ഒരു കത്ത് എഴുതി , :എനിക്ക് ഇവിടെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഞന്‍ പ്രധാനം ആയും എഴുതുന്നത് എനിക്ക് കുറച്ചു പേര്‍വിതറിന് വേണം.കുറച്ചു മാസങ്ങള്‍ക്കു ശേഷം 1940 മെയ് 20-ന്ആ പട്ടാളക്കാരന്‍ തന്റെ കുടുംബത്തിന് വീണ്ടും എഴുതി: ‘ഒരുപക്ഷേ, നിങ്ങള്‍ക്ക് എനിക്ക് കുറച്ച് പെര്‍വിറ്റിന്‍ സംഘടിപ്പിച്ചു തന്നാല്‍ , അങ്ങനെ എനിക്ക് ഒരു ബാക്കപ്പ് സപ്ലൈ ലഭിക്കും’ വീണ്ടും രണ്ടു മാസം കഴിഞ്ഞു 1940 ജൂലൈ 19-ന് ബ്രോംബര്‍ഗില്‍ നിന്ന് അയച്ച ഒരു കത്തില്‍ അദ്ദേഹം എഴുതി: ‘സാധ്യമെങ്കില്‍, ദയവായി എനിക്ക് കുറച്ച് പെര്‍വിറ്റിന്‍ കൂടി അയച്ചുതരിക.’ തുടര്‍ച്ചയായി ഈ പട്ടാളക്കാരന്‍ എഴുതിയ കാതുകള്‍ എല്ലാം തന്നെ പേര്‍വിതറിന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു .
എന്താണ് ഈ പെര്‍വിറ്റിന്‍?
ഇന്ന് നമ്മള്‍ ദിവസവും കേള്‍ക്കുന്ന കേരളത്തെ വിഴുങ്ങുന്ന രാസലഹരി ആയ മെത്താംഫെറ്റാമൈനിന്റെ /സ്പീഡ് ആദ്യകാല രൂപമായ പെര്‍വിറ്റിന്‍. ഈ ലഹരി മരുന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആ പട്ടാളക്കാരന്‍ യുദ്ധ മുഖത്തു നിന്നും സ്ഥിരമായി കത്തുകള്‍ എഴുതിക്കൊണ്ടിരുന്നത്. ഈ കത്തുകളെഴുതിയ ആള്‍ പിന്നീട് പ്രശസ്തനായ ഒരു എഴുത്തുകാരനായി. ഹെന്റിച്ച് ബോയല്‍ ആയിരുന്നു ആ നാസി പട്ടാളക്കാരന്‍ , 1972-ല്‍ യുദ്ധാനന്തര കാലഘട്ടത്തില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ആദ്യത്തെ ജര്‍മ്മന്‍കാരന്‍ ആണ് ഹെന്റിച്ച് ബോയല്‍.
ഒരു വ്യക്തിയുടെ അതിമോഹത്തിന്റെ വിലയാണ് രണ്ടാം ലോകമഹായുദ്ധം. ഹിറ്റ്‌ലര് എന്നസ്വേച്ഛാധിപതിയുടെ അതിമോഹങ്ങള്‍ അതിരുകടന്നപ്പോള്‍ പൊട്ടിപുറപ്പെട്ട യുദ്ധം ആറു വര്ഷം കഴിഞ്ഞപ്പോള്‍ അവസാനിച്ചു എങ്കിലും അന്ന് ഹിറ്റ്‌ലര് തന്റെ പട്ടാളക്കാര്‍ക്ക് കൊടുത്ത ലഹരി ഇന്ന് നമ്മുടെ സുന്ദരമായ കേരളത്തിലെ കുഞ്ഞുങ്ങളുടെ കൈകളില്‍ വരെ എത്തി നില്‍ക്കുന്നു .
ഹിറ്റ്‌ലര്‍ സസ്യാഹാരം മാത്രം കഴിച്ചിരുന്നു ,മദ്യം ഒഴിവാക്കിയിരുന്നു എന്നൊക്കെ ആണ് ഹിട്‌ലര്‍നെ കുറിച്ച് നമ്മള്‍ കേട്ടിട്ടുള്ളത് .എന്നാല്‍ norman ohler എഴുതിയ Blitzed: Drugs in the Third Reich എന്ന പുസ്തകത്തില്‍ ഇതേ കുറിച്ച എഴുതിയിട്ടുണ്ട് ഹിറ്റ്‌ലര്‍ വെജിറ്റേറിയന്‍ ആയിരുന്നു എന്ന പ്രതിച്ഛായയാ ഉണ്ടാക്കിയത് തന്റെ രാജ്യത്തെക്കുറിച്ച് മാത്രം ഉത്കണ്ഠയുള്ള ഒരു സന്യാസി എന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഓഹ്ലര്‍ അവകാശപ്പെട്ടു.നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ നിരവധി തീരുമാനങ്ങള്‍ എടുത്തു. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ദിവസങ്ങളോളം അദ്ദേഹത്തെ വിഷമിപ്പിച്ച മയക്കുമരുന്നുകളുടെ കുറവ് അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഹിറ്റ്‌ലറിന്റെ മയക്കുമരുന്ന് ഉപയോഗവും ബന്ധപ്പെട്ട കഥകളും അത് അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും വെളിപ്പെടുതുന്നുണ്ട് ഓലെര്‍ തന്റെ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
1944-ല്‍, രണ്ടാം ലോകമഹായുദ്ധം ഇഴഞ്ഞുനീങ്ങുകയായിരുന്നു, നാസി സൈന്യം പതറുന്നതായി തോന്നി. എന്നിരുന്നാലും, സൈനിക ബ്രീഫിംഗുകളില്‍, അഡോള്‍ഫ് ഹിറ്റ്‌ലറുടെ ശുഭാപ്തിവിശ്വാസം മങ്ങിയില്ല. അവസാന നിമിഷത്തില്‍ യുദ്ധത്തെ മാറ്റിമറിക്കുന്ന എന്തെങ്കിലും രഹസ്യ ആയുധം അയാളുടെ കൈയിലുണ്ടോ എന്ന് അദ്ദേഹത്തിന്റെ ജനറല്‍മാര്‍ ചിന്തിച്ചു.ഹിറ്റ്‌ലറിന് ഒരു രഹസ്യം ഉണ്ടായിരുന്നു, പക്ഷേ അത് ഒരു ആയുധമായിരുന്നില്ല. പകരം, കൊക്കെയ്ന്‍, ഒപിയോയിഡുകള്‍ എന്നിവയുടെ മിശ്രിതമാണ് അദ്ദേഹം കൂടുതലായി ആശ്രയിക്കുന്നത്. ഓഹ്ലര്‍ പറയുന്നു
ഹിറ്റ്‌ലര്‍ ന്റെ ആത്മഹത്യക്കു പിന്നിലും ധാരാളം അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് ജര്‍മ്മനിയുടെ പരാജയം; സോവിയറ്റ് തടവുകാരില്‍ നിന്ന് തനിക്ക് ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്ന കഠിനമായ പെരുമാറ്റം; മുസ്സോളിനിക്ക് സമാനമായ ഒരു വിധിയെക്കുറിച്ചുള്ള അവന്റെ ഭയം ഇവയൊക്കെ ആണ് ആത്മഹത്യക്കുള്ള കാര്യങ്ങള്‍ ആയി പറയപ്പെടുന്നത് എങ്കിലും ഓലെര്‍ ന്റെ കണ്ടെത്തലുകള്‍ പുസ്തകം ആയപ്പോള്‍ അതില്‍ ഹിറ്റ്‌ലര്‍ ന്റെ അമിതമായ മയക്കുമരുന്ന് ഉപയോഗവും ആത്മഹത്യക്കു ഒരു പ്രധാന കാരണം ആയി തുറന്നു കാട്ടുന്നു
ഹിറ്റ്‌ലര്‍ നു വിശ്വസ്തനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു തിയോഡോര്‍ മോറെല്‍.ഈ ഡോക്ടര്‍ ആണ് ഹിറ്റ്‌ലര്‍ നു ലഹരി മരുന്ന് കൊടുത്തു അതിനു അടിമ ആക്കിയത് എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.രണ്ടാം ലോക മഹായുദ്ധം കനത്തപ്പോള്‍ ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ബോംബാക്രമണം ഉണ്ടായി .അതോടെ ഹിറ്റ്‌ലര്‍ നു ലഹരി മരുന്നുകള്‍ ലഭിക്കാതെ ആയി . ഇത് ഹിറ്റ്‌ലര്‍ നെ കടുത്ത മാനസിക വിഭ്രാന്തിയിലേക്കു withdrawal സിംപ്റ്റന്‍സ്‌ക്കും നയിച്ചു.മയക്കുമരുന്ന് കിട്ടാതായപ്പോള്‍ ബങ്കറുകള്‍ക്കുളില്‍ പോയ് സ്വന്തം ശരീരം കൂര്‍ത്ത ആയുധങ്ങള്‍ ഉപയോഗിച്ചു കുത്തി കുഴി ഉണ്ടാക്കി .അത്രത്തോളം ഭീകകരമായ അവസ്ഥയിലേക്കു ഹിറ്റ്‌ലര്‍ എത്തി കഴിഞിഒരുന്നു എന്ന് ഓലെര്‍ പറയുന്നു. അതോടൊപ്പം ഉണ്ടായ യുദ്ധ പരാജയവും കൂടി അദ്ദേഹത്തെ ആത്മഹത്യയിലേക്കു നയിച്ചു.
രണ്ടാം ലോകമഹായുദ്ധസമയത്ത് ഹിറ്റ്‌ലര്‍ ഒരു പ്രസ്താവന ഇറക്കി . നമുക്ക് ദുര്‍ബലരായ ആളുകളെ ആവശ്യമില്ല,’ , ‘നമുക്ക് വേണ്ടത് ശക്തരെ മാത്രം!’ ശക്തരായ ആളുകള്‍ കൂടുതല്‍ ശക്തരാകാന്‍ മെത്താംഫെറ്റാമൈന്‍ കഴിച്ചു.. അവര്‍ അതീവ ജാഗ്രതയ്ക്കും ഊര്‍ജ്ജത്തിനും വേണ്ടി ആണ് മെത്താംഫെറ്റമിനെ ഉപയോഗിച്ച് തുടങ്ങിയത്. ജര്‍മ്മന്‍ സൈന്യത്തിന്റെ അത്ഭുത മരുന്നായിരുന്നു പേരവൈറ്റിന് .
സൈനികര്‍ക്ക് ‘അലര്‍ട്ട്‌നസ് എയ്ഡ്’ എന്ന നിലയില്‍ തിരഞ്ഞെടുത്ത മരുന്ന് ക്രിസ്റ്റല്‍ മെത്ത് ആയിരിക്കാമെന്ന് ഹെന്റിച്ച് ബോയല്‍ ന്റെ കത്ത് സൂചിപ്പിക്കുന്നു.ഈ കത്തുകള്‍ സൈനികര്‍ ജാഗ്രത പാലിക്കാന്‍ നാസികള്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നു.യുദ്ധസമയത്ത്, ഹാംബര്‍ഗ് മുതല്‍ മഞ്ചെന്‍ വരെയുള്ള സൈനിക ഡോക്ടര്‍മാര്‍ പെര്‍വിറ്റിന്‍ ഗുളികകള്‍ കൈമാറുകയായിരുന്നു, അതില്‍ ഉയര്‍ന്ന ആസക്തിയുള്ള ക്ലാസ് എ ഡ്രഗ് ക്രിസ്റ്റല്‍ മെത്ത് അടങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.1940 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍, ജര്‍മ്മന്‍ സൈനികര്‍ക്ക് 35 ദശലക്ഷത്തിലധികം ഗുളികകള്‍ വിതരണം ചെയ്തു. തലകറക്കം, വിഷാദം, വിയര്‍പ്പ്, ഭ്രമാത്മകത എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങളോടെയാണ് ഗുളികകള്‍ വന്നത്.
മെത്താംഫെറ്റമിണ് തുടക്കം
5,000 വര്‍ഷത്തിലേറെയായി പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ ഉപയോഗിക്കുന്ന ഒരു തരം കുറ്റിച്ചെടിയാണ് എഫെദ്ര. 1885-ല്‍, ജര്‍മ്മനിയില്‍ പഠിക്കുന്ന ഒരു ജാപ്പനീസ് രസതന്ത്രജ്ഞനായ നാഗൈ നാഗയോഷി, എഫെഡ്രയിലെ സജീവ രാസവസ്തു ഉണ്ട് എന്ന് തിരിച്ചറിഞ്ഞു, എഫെഡ്രൈന്‍ എന്ന ഉത്തേജകവസ്തു അയേറുന്നു അത്. 1919-ല്‍ മറ്റൊരു ജാപ്പനീസ് രസതന്ത്രജ്ഞന്‍-ഫോസ്ഫറസും അയഡിനും ഉപയോഗിച്ച് എഫിഡ്രൈനെ ഒരു ക്രിസ്റ്റലൈസ്ഡ് രൂപത്തിലേക്ക് ചുരുക്കി, അങ്ങനെ ലോകത്തിലെ ആദ്യത്തെ ക്രിസ്റ്റല്‍ മെത്ത് സൃഷ്ടിച്ചു.
അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്മിത്ത്, ക്ലൈന്‍, ഫ്രെഞ്ച് എന്നിവര്‍ 1932-ല്‍ ആസ്ത്മ രോഗത്തിനും മൂക്കടപ്പിനും ഉപയോഗിക്കുന്നതിനായി ആംഫെറ്റാമൈന്‍ ഇന്‍ഹേലര്‍ വിപണനം ചെയ്യാന്‍ തുടങ്ങി.അവരുടെ ഇന്‍ഹേലര്‍ മരുന്ന്, ബെന്‍സെഡ്രൈന്‍, എന്ന പേരില്‍ ആയിരുന്നു വില്പന നടത്തിയിരുന്നത്. തുടക്കത്തില്‍ ഡോക്ടര്‍ ന്റെ കുറിപ്പടി ഇല്ലാതെ ഇത് ലഭ്യമായിരുന്നു. താമസിയാതെ ഈ മരുന്നിനു ഉത്തേജകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു .ഈ ഉത്തേജക-തരം ഇഫക്റ്റുകള്‍ കാരണം, മയക്കുമരുന്ന് കമ്പനികള്‍ ഉറക്ക ഗുളിക രൂപത്തില്‍ ബെന്‍സഡ്രിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങി 1936-ല്‍ ബെര്‍ലിനില്‍ നടന്ന ഒളിമ്പിക്‌സില്‍ ഉത്തേജകമരുന്നായി ആംഫെറ്റാമൈന്‍ഉപഗോഗിച്ചിരുന്നു .അമേരിക്കല്‍ ആംഫെറ്റാമൈന്‍ ആയ ബെന്‍സെഡ്രൈനെ ആണ് ഒളിമ്പിക്‌സില്‍ ഉത്തേജകമരുന്നായി ആംഫെറ്റാമൈന്‍ ഉപഗോഗിച്ചതു.
ജര്‍മ്മന്‍ രസതന്ത്രജ്ഞനായ ഫ്രെഡ്രിക്ക് ഹൗസ്‌ചൈല്‍ഡിന് ഏത് അറിയാമായിരുന്നു .ഫ്രെഡ്രിക്ക് ഹൗസ്‌ചൈല്‍ഡ ആംഫെറ്റാമൈന്‍ ഉപയോഗിച്ച് കുറച്ചുകൂടി വീര്യമുള്ള മെത്താംഫെറ്റാമൈന്‍ നിര്‍മ്മിച്ചു.ടെംലര്‍-വെര്‍ക്കിനാ എന്ന ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു വേണ്ടി ആണ് ഫ്രെഡ്രിക്ക് ഹൗസ്‌ചൈല്‍ഡിന് മെത്താംഫെറ്റമിനെ നിര്‍മ്മിച്ചത്.
1937 ആയപോഴേക്കള്കളും ഈ കമ്പനി പെര്‍വിറ്റിന്‍ എന്ന പേരില്‍ മെത്താംഫെറ്റമിനെ വില്‍ക്കാന്‍ തുടങ്ങി. ഈ കമ്പനി നന്നായി പരസ്യം ചെയ്തു .അങ്ങനെ പെര്‍വിറ്റിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രശസ്തനായി.ടാബ്ലെറ്റുകള്‍ വളരെ ജനപ്രിയമായിരുന്നു, മാത്രമല്ല ഫാര്‍മസികളില്‍ കുറിപ്പടി ഇല്ലാതെ വാങ്ങാന്‍ കഴിയുമായിരുന്നു. മെത്താംഫെറ്റാമൈന്‍ ചേര്‍ത്ത ബോക്‌സ്ഡ് ചോക്ലേറ്റുകള്‍ പോലും ഒരാള്‍ക്ക് വാങ്ങാം. എന്നാല്‍ മരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.ജര്‍മ്മന്‍ സിവിലിയന്‍ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനക്കാരനായി ഈ മരുന്ന് മാറി .
ആംഫെറ്റാമൈനുകളുടെ ഫലങ്ങള്‍ ശരീരം ഉത്പാദിപ്പിക്കുന്ന അഡ്രിനാലിന്റേതിന് സമാനമാണ്, ഇത് ഉയര്‍ന്ന ജാഗ്രതാ അവസ്ഥയ്ക്ക് കാരണമാകുന്നു. മിക്ക ആളുകളിലും, ഈ പദാര്‍ത്ഥം ആത്മവിശ്വാസം, ഏകാഗ്രത, റിസ്‌ക് എടുക്കാനുള്ള സന്നദ്ധത എന്നിവ വര്‍ദ്ധിപ്പിക്കുന്നു, അതേ സമയം വേദന, വിശപ്പ്, ദാഹം എന്നിവയ്ക്കുള്ള സംവേദനക്ഷമത കുറയ്ക്കുകയും ഉറക്കത്തിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു ബെര്‍ലിനിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിസിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറല്‍ ആന്റ് ഡിഫന്‍സ് ഫിസിയോളജിയുടെ ഒരു സൈനിക ഡോക്ടറും ഡയറക്ടറുമായ ഓട്ടോ റാങ്കെയുടെ ശ്രദ്ധയില്‍ എത്തുന്ന പെട്ട് .
1939 സെപ്റ്റംബറില്‍, റാങ്ക് 90 യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ മരുന്ന് പരീക്ഷിച്ചു, യുദ്ധത്തില്‍ വിജയിക്കാന്‍ വെര്‍മാച്ചിനെ സഹായിക്കാന്‍ പെര്‍വിറ്റിന് കഴിയുമെന്ന് കണ്ടെത്തി .പോളണ്ടിന്റെ അധിനിവേശത്തില്‍ പങ്കെടുത്ത സൈനിക ഡ്രൈവര്‍മാരില്‍ ആദ്യം പെര്‍വിറ്റിന്‍ പരീക്ഷിച്ചു.രാസപരമായി മെച്ചപ്പെടുത്തിയ സൈനികരെ ഉപയോഗിച്ച് ശത്രുവിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ഓട്ടോ റാങ്കിന്റെ ലക്ഷ്യം, എതിരാളികളേക്കാള്‍ കഠിനവും ദീര്‍ഘവും പോരാടി ജര്‍മ്മനിക്ക് ഒരു സൈനിക മുന്‍തൂക്കം നല്‍കാന്‍ കഴിയുന്ന സൈനികര്‍. തളര്‍ന്നിരിക്കുന്ന ഒരു സ്‌ക്വാഡിനെ ഉണര്‍ത്തുന്നതിനുള്ള മികച്ച പദാര്‍ത്ഥമാകുമെന്ന് റാങ്ക് വിശ്വസിച്ചു… മെഡിക്കല്‍ രീതികള്‍ ഉപയോഗിച്ച് സ്വാഭാവിക ക്ഷീണം നീക്കം ചെയ്യാന്‍ മെത്താംഫെറ്റമിണ് സൈനികര്‍ക്ക് അശാസ്ത്രീയമായി വിതരണം ചെയ്തു.’
മുപ്പത്തിയഞ്ച് ദശലക്ഷം ഗുളികകള്‍
1940 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള ചെറിയ കാലയളവില്‍, പെര്‍വിറ്റിന്‍, ഐസോഫാന്‍ എന്നിവയുടെ 35 ദശലക്ഷത്തിലധികം ഗുളികകള്‍ ജര്‍മ്മന്‍ സൈന്യത്തിനും വ്യോമസേനയ്ക്കും അയച്ചു. മൂന്ന് മില്ലിഗ്രാം സജീവ പദാര്‍ത്ഥം അടങ്ങിയ ചില ഗുളികകള്‍, OBM എന്ന കോഡ് നാമത്തില്‍ വെര്‍മാച്ചിന്റെ മെഡിക്കല്‍ ഡിവിഷനുകളിലേക്ക് അയച്ചു, തുടര്‍ന്ന് സൈനികര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. അടിയന്തിരമായി ഒരു ഷിപ്പ്‌മെന്റ് ആവശ്യമുണ്ടെങ്കില്‍ ടെലിഫോണ്‍ വഴി പോലും ഒരു റഷ് ഓര്‍ഡര്‍ നല്‍കാമായിരുന്നു. പാക്കേജുകള്‍ക്ക് ‘ഉത്തേജകം’ എന്ന് ലേബല്‍ നല്‍കി, നിര്‍ദ്ദേശങ്ങള്‍ ‘ഉറക്കമില്ലായ്മ നിലനിര്‍ത്താന്‍ ആവശ്യത്തിന് മാത്രം’ ഒന്ന് മുതല്‍ രണ്ട് ഗുളികകള്‍ വരെ നിര്‍ദ്ദേശിക്കുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്തു വ്യാപകമായി ഉപയോഗിക്കപ്പെട്ട മയക്കുമരുന്ന് ലോകത്തില്‍ പല രൂപത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി .എന്ന് നമ്മുടെ കേരളത്തിന്റെ ചെറിയ ഗ്രാമങ്ങളില്‍ പോലും പല വെറൈറ്റി മയക്കുമരുന്നു സുലഭമായി കിട്ടുന്ന അവസ്ഥ ആണ്.മെത്താംഫെറ്റാമൈന്‍ ശരീരത്തില്‍ എത്തുന്നതോടെ വ്യക്തിക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും മെത്താംഫെറ്റാമൈന്‍ ഉപയോഗിക്കുന്ന ആളുകളില്‍ നശിച്ച പല്ലുകളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘മെത്ത് മൗത്ത്’. മെത്ത് മൗത്ത് വളരെ വേഗത്തില്‍ സംഭവിക്കാം.ആരോഗ്യമുള്ള പല്ലുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും.എല്ലുകള്‍ പൊടിഞ്ഞു പോകും .ഈ മയക്കുമരുന്നിന് അടിമ ആയ ഒരാളുടെ ആയുസു 5മുതല്‍ 10 വര്ഷം മാത്രം ആയി ചുരുങ്ങും .നരക യാതനകള്‍ അനുഭവിച്ചുള്ള മരണം ആവും ലഹരി അടിമയെ കത്ത് ഇരിക്കുന്നത് .