പെട്രോളുമായി കൊച്ചിയില്‍ നിന്ന് മറയൂരിലേക്ക് യാത്ര ചെയ്യുന്ന ലോറിയുടെ ഡ്രൈവിംഗ് സീറ്റില്‍ വീട്ടമ്മ. മാറി ഓടിക്കാന്‍ ഭര്‍ത്താവും മകളും തയ്യാറായിരിക്കുന്നു. കോലഞ്ചേരി പുളിക്കായത്ത് കുടുംബത്തിന്റെ ജിവിതം ഇങ്ങനെയാണ്. ആഴ്ചയില്‍ നാല് ട്രിപ്പാണ് ഇവര്‍ നടത്തുന്നത്. അനന്തകൃഷ്ണനും ഭാര്യ സൗമ്യയും മകള്‍ ലക്ഷ്മിയുമാണ് 200 കിലോമീറ്ററോളം ലോറിയില്‍ സഞ്ചരിക്കുന്നത്. ഒരു ട്രിപ്പിന് 1800 രൂപയാണ് ഇവര്‍ക്ക് കൂലി ലഭിക്കുന്നത്.
കൊച്ചിയില്‍ നിന്നും ഫുള്‍ ലോഡ് കയറ്റിയാല്‍ മറയൂരിലേക്ക് യാത്ര ആരംഭിക്കകയായി. എന്നാല്‍ എത്ര നിസാരമല്ല മറയൂര്‍ യാത്ര. മലമുകളിലേക്ക് ലോറിയുമായി പോകാന്‍ നല്ല കൈവഴക്കം വേണം. അനന്തകൃഷ്ണന് ആദ്യം കെമിക്കല്‍ ടാങ്കറുകളാണ് ഓടിച്ചിരുന്നത്. പിന്നീട് മറയൂര്‍ ഫ്യൂവല്‍സില്‍ എത്തുകയായിരുന്നു. കോവിഡ് കാലത്ത് സഹായിയാരുന്ന വ്യക്തി വരാതായതോടെ ഭാര്യ സൗമ്യയെ അനന്തകൃഷ്ണന് കൂടെ കൂട്ടി.
സൗമ്യയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഹെവി ലൈസന്‍സ് ഇല്ലായിരുന്നു. തുടര്‍ന്ന് അനന്തകൃഷ്ണന് ധൈര്യം പകര്‍ന്നതോടെ ഹെവി ഹസാര്‍ഡ് ലൈസന്‍സുകളും സൗമ്യ നേടിഎടുത്തു. തീര്‍ന്നില്ല മകള്‍ ലക്ഷ്മി അച്ഛനും അമ്മയും വീട്ടില്‍ നിന്നും പോകുമ്പോള്‍ ഒറ്റയ്ക്കിരിക്കാന്‍ മടിയായതോടെ അച്ഛനമ്മമാര്‍ക്കൊപ്പം വണ്ടിയില്‍ കയറി. പിന്നീട് പ്ലസ്ടൂ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു. 20 വയസ്സ് തികഞ്ഞതോടെ ഹെവി ലൈസന്‍സും ഹസാര്‍ഡ് ലൈസന്‍സും ലക്ഷ്മിയും നേടി.
ഇന്ധനവുമായി കൊച്ചിയില്‍ നിന്നും ടാങ്കര്‍ മറയൂരിലേക്ക് ഓടിക്കുന്ന ലക്ഷ്മിക്ക് കെഎസ്ആര്‍ടിസി ഡ്രൈവറാകുവനാണ് ആഗ്രഹം. അനന്തകൃഷ്ണനും സൗമ്യയ്ക്കും രണ്ട് മക്കള്കൂടെയുണ്ട്.