ബെംഗളൂരു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചതോടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. എക്‌സിറ്റ് പോളുകളില്‍ ചിലതില്‍ ബി ജെ പിക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ബജ്രംഗ് ദളിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്.
പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനത്തോടെ വ്യവസായ മേഖലയിലുണ്ടായ വര്‍ളര്‍ച്ചയും തീവ്രവാദത്തിനെതിരായ നടപടിയും ചര്‍ച്ചയായി. ഇത് ബി ജെ പിക്ക് കരുന്നു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ന്യൂസ് നാഷന്‍- സിജിഎസ് എക്‌സിറ്റ് പോളില്‍ ആകെയുള്ള 224 സീറ്റുകളില്‍ ബിജെപി 114 സീറ്റ് വരെ നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു.
സുവര്‍ണ്ണ ന്യൂസ്-ജന്‍ കി ബാത് എക്‌സിറ്റ് പോളിലും ബിജെപി 94 മുതല്‍ 117 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം റിപ്പബ്ലിക് ടിവി- പി മാര്‍ക് എക്‌സിറ്റ് പോള്‍ തൂക്കുമന്ത്രിസഭയാണ് പ്രവചിക്കുന്നത്. ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ നേടുമെന്ന് ഈ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
ഇവിടെ 24 മുതല്‍ 32 സീറ്റുകള്‍ വരെ നേടുന്ന ജനതാദള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയിലെത്തും. അതേ സമയം സീ ന്യൂസ്-മാട്രിസ് നടത്തിയ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസ് 103 മുതല്‍ 118 സീറ്റുകള്‍ വരെ നേടുമെന്ന് പറയുന്നു. എന്നാല്‍ ബിജെപിയ്ക്ക് 94 സീറ്റേ നേടാന്‍ കഴിയൂ എന്നും പറയുന്നു. ഇവിടെ ജനതാദള്‍ 33 സീറ്റകളെ വരേ നേടിയേക്കാമെന്നും പ്രവചനം പറയുന്നു.