തിരുവനന്തപുരം. സെക്രട്ടറിയേറ്റില്‍ തീപിടിത്തം തുടര്‍ക്കഥയാകുകയാണ്. ഇത്തവണ നോര്‍ത്ത് സാന്‍ഡവിച്ച് ബ്ലോക്കിലാണ് തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മന്ത്രി പി രാജീവിന്റെ മുറിക്ക് സമീപം മൂന്നാം നിലയില്‍ ആണ് തീ പിടിച്ചത്. മുന്‍പുള്ള തീപിടിത്തം പോലെ തന്നെ ഒരു ആരോപണം ഉയരുന്ന സമയത്താണ് ഈ തീ പിടിത്തവും എന്നതാണ് പ്രതേകത. ഇത്തവണ എഐ ക്യാമറയില്‍ വ്യവസായ വകുപ്പിനെതിരെ അന്ന് ആരോപണം. ഈ തീയും വിവാദമാകാന്‍ സാധ്യത കൂടൂതലാണ്.
സ്വര്‍ണ്ണക്കടത്ത് വിവാദം കത്തിനിന്നപ്പോഴായിരുന്നു ആദ്യ തീപിടുത്തം. അന്ന് തീപിടിച്ചത് ആകട്ടെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ ഓഫീസിലായിരുന്നു. അന്നത്തെ തീപിടിത്തത്തില്‍ കാരണം ഇതുവരെ കണ്ടെത്തിയിട്ടു പോലും ഇല്ല. ഇന്നത്തെ തീപിടിത്തം വ്യവസായ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ്. കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.രാവിലെ ഏഴു മണി കഴിഞ്ഞാണ് തീ കത്തിയത് , 15മിനിട്ടിനകം തീ അണച്ച്.
അതീവ സുരക്ഷാ വേണ്ട സ്ഥലത്തു എങ്ങനെ ആണ് ഇടക്കിടെ തീ പിടിത്തം ഉണ്ടാകുന്നത്,അതും വിവാദങ്ങള്‍ ഉയരുന്ന സമയത് ആ വിവാദങ്ങളുമായ് ബന്ധപ്പെട്ട ഇടങ്ങളില്‍ ഏതൊക്കെ കണ്ടത്തേണ്ട കാര്യങ്ങള്‍ ആണ്. വ്യവസായ വകുപ്പിലെ ഫയലുകള്‍ ഏതെങ്കിലും കത്തി നശിച്ചോ എന്നതാകും ഉയരുന്ന ചോദ്യം. കെല്‍ട്രോണുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര ഐടി വിഭാഗം തേടിയിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്നടക്കം ഫയലുകള്‍ വാങ്ങി രണ്ടാഴ്ചയ്ക്കം നല്‍കാമെന്നായിരുന്നു ഐടി വിഭാഗത്ത കെല്‍ട്രോണ്‍ അറിയിച്ചത്. അതുകൊണ്ടു തന്നെ വ്യവസായ മന്ത്രിയുടെ ഓഫീസിന് അടുത്ത തീപിടിത്തത്തില്‍ എന്തൊക്കെ നാശം ഉണ്ടായി എന്നത് നിര്‍ണ്ണായകമാണ്.
കേന്ദ്ര ഐടി വിഭാഗം കെല്‍ട്രോണുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയിരുന്നു.ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ നിന്നടക്കം വാങ്ങി രണ്ടാഴ്ചയ്ക്കം നല്‍കാമെന്നായിരുന്നു ഐടി വിഭാഗത്ത കെല്‍ട്രോണ്‍ അറിയിച്ചത്. അതുകൊണ്ടു തന്നെ ഈ തീപിടിത്തത്തില്‍ ഏതൊക്കെ നശിച്ചു എന്ന് ഉറപ്പാക്കേണ്ടത് നിര്‍ണായകമാണ്. ഐ കാമറ വിവാദ രേഖകള്‍ കത്തി നശിച്ചു എന്ന് കണ്ടെത്തിയാല്‍ ഈ തീ പിടിത്തവും സംശയങ്ങളിലേക്കും മറ്റു വിവാദങ്ങളിലേക്കും നനയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.