നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് രശ്മി സോമന്. തുടക്കകാലത്ത് നിരവധി സിനിമകളിലും രശ്മി അഭിനയിച്ചുവെങ്കിലും പിന്നീട് സീരിയലുകളില്‍ മാത്രമാണ് രശ്മിയെ ആരാധകര്‍ കണ്ടത്. പിന്നീട് സീരിയലുകളില്‍ നിറഞ്ഞ് നിന്ന രശ്മി വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വികെപി സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിലാണ് രശ്മി വീണ്ടും എത്തുന്നത്.
ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, പ്രിയ വാര്യര്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിക്കുവാന്‍ താന്‍ സംവിധായകന് വികെപിയോട് അവസരം ചോദിച്ചുവെന്ന് രശ്മി പറയുന്നു. സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതില്‍ വിത്യാസമുണ്ട്. സീരിയലുകളില്‍ വേറെ ഒരു പാറ്റേണുണ്ട്. സിനിമ പോലെ അത്ര നാച്വറലല്ല.
വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് സിനിമയില്‍ പറയുന്നത്. സീരിയലില്‍ നിന്നും സിനമാ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. മംമതയുടെയൊപ്പം കോംമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു ഷൈനിനൊപ്പം ഇല്ലായിരുന്നുവെന്നും രശ്മി പറഞ്ഞു. സീരിയലില്‍ നിന്നും സിനിമയില്‍ എത്തുമ്പോള്‍ പിച്ഛിക്കുന്നത് പൊതുവെ കണ്ടിട്ടുണ്ട്. പക്ഷേ മംമ്ത നല്ല രീതിയില്‍ പെരുമാറി. സീരിയലില്‍ ഗ്ലിസറിന്‍ ഉപയോഗിച്ചാണ് കരഞ്ഞിരുന്നത്. കരഞ്ഞ ശേഷം ക്ഷീണം വരും. അലര്‍ജിയും ഉണ്ടായിട്ടുണ്ടെന്നും രശ്മി പറയുന്നു.