നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ച. ദുബായിലെ വ്യവസായിയായ ഫര്ഹാന് ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. കീര്‍ത്തി സുരേഷും ഫര്‍ഹാനും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയതോടെയാണ് ആരാധകര്‍ സംശയവുമായി എത്തിയത്.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് കീര്‍ത്തിയുടെ പ്രതികരണം. എന്റെ ജീവിതത്തിലെ മിസ്റ്ററി മാന്‍ ആരാണെന്ന കാര്യം സമയം വരുമ്പോള്‍ വെളിപ്പെടുത്താമെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും കീര്‍ത്തന പ്രതികരിച്ചു. കീര്‍ത്തിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം നാനി നായകനായ ദസറയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന് ആണ് പുതിയ ചിത്രം.
ചിത്രത്തില്‍ കീര്‍ത്തിക്കൊപ്പം വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ചിരഞ്ജിവിക്കൊപ്പം ഭോല ശങ്കര്‍ എന്ന ചിത്രത്തിലും കീര്‍ത്തി എത്തുന്നുണ്ട്. അജിത് ചിത്രമായ വേതാളത്തിന്റെ റീമേക്കാണ് ചിത്രം.