കേരള നിയമസഭയ്ക്ക് ഇന്ന് 25 വയസ്സ്. 1998 മേയ് 22ന് മലയാളിയായ രാഷ്ട്രപതി കെആര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തത്. കേരള നിയമസഭയുടെ നിര്‍മാണത്തിനായി അന്ന് 70 കോടി രൂപയാണ് മുടക്കിയത്. അന്ന് നിയമസഭയുടെ ഉദ്ഘാടന വേളയില്‍ ഇത്രയും വലിയ കെട്ടിടം വേണമായിരുന്നോ എന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ചോദിച്ചു. നായനാര്‍ മാത്രമല്ല അന്ന് പലരും ഇതേ ചോദ്യം ചോദിച്ചു.
എന്നാല്‍ നായനാരുടെ ചോദ്യത്തിന് ഡല്‍ഹിയില്‍ കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ കേരളത്തിലേക്ക് പാര്‍ലമെന്റ് സമ്മേളനം മാറ്റാമെന്നടക്കമുള്ള സാഹചര്യം പരിഗണിച്ചാണ് ഇത്രയും വലിയ മന്ദിരം പണിയുന്നതെന്ന് ഉദ്യോഗസ്ഥര്‍ നയനാരോട് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ സംശയം നിലനിന്ന നായനാര്‍ ചോദിച്ചു. ഇനി എന്നെങ്കിലും കേരളത്തില്‍ നിയമസഭ കൂടുമോ. എംപിമാരെ വിളച്ചാല്‍ കേരളത്തില്‍ എത്തുമോ.
ആ ചോദ്യങ്ങള്‍ ചോദിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളത്തില്‍ ലോക്‌സഭാ സമ്മേളനങ്ങള്‍ ഒന്നും നടന്നില്ല. എന്നാല്‍ കേരളത്തിന്റെ നിയമസഭാ മന്ദിരത്തിന്റെ വലുപ്പം ഒരു വലുപ്പവുമല്ലെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ നിയമസഭ മന്ദിരങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുമ്പ് ചിന്തിച്ചുവെന്ന് വേണം നാം മനസ്സിലാക്കാന്‍. ഇപ്പോള്‍ പുതിയതായി നിസമസഭാ മന്ദിരം നിര്‍മിക്കുവാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍ കേരളം സന്ദര്‍ശിച്ച് നമ്മുടെ നിയമസഭയെക്കുറിച്ച് പഠിക്കുന്നത് പതിവാണ്.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 70 കോടി രൂപയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഇന്നായിരുന്നുവെങ്കില്‍ എത്ര അധികം തുക മുടക്കേണ്ടിവരുമായിരുന്നു. നിയമസഭാ മന്ദിരത്തിന്റെ നിര്‍മാണത്തിനായി 1979 ല്‍ അന്നത്തെ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി ശിലയിട്ട മന്ദിരമാണ് 1998 മേയ് 22 പൂര്‍ത്തിയായത്.
എട്ട് നിലയുള്ള മന്ദിരത്തിന് തിലകക്കുറി ചാര്‍ത്തി കാണുന്ന കേരള സര്‍ക്കാരിന്റെ മുദ്രയ്ക്ക് മാത്രം എട്ട് ടണ്ണാണ് ഭാരം. 22 കഷണങ്ങളായി വാര്‍ത്ത് എടുത്ത ശേഷം ഉയര്‍ത്തി വിളക്കി ചേര്‍ക്കുകയായിരുന്നു. തുരുമ്പിക്കാതിരിക്കാന്‍ ഗണ്‍ മെറ്റല്‍ കൊണ്ടാണ് മുദ്ര നിര്‍മിച്ചത്. ഇനിയും അവസാനിക്കുന്നില്ല നിയമസഭ മന്ദിരത്തിന്റെ വിശേഷങ്ങള്‍. തൂണുകള്‍ ഇല്ലാത്ത വിശാലമായ ഹാള്‍.
29 മൂറ്റര്‍ ഉയരത്തില്‍ തൂവെള്ള മേല്‍ക്കൂര. ഇറക്കുമതി ചെയ്ത പെയിന്റാണ് മേല്‍ക്കൂരയില്‍ പൂശിയിരിക്കുന്നത്. ഇതില്‍ ചിലന്തിക്ക് വല കെട്ടാന്‍ സാധിക്കില്ലെന്ന പ്രത്യേകതയും ഉണ്ട്. തേക്ക് തടികൊണ്ടാണ് തറയും വാതിലുകളും എല്ലാം നിര്‍മിച്ചിരിക്കുന്നത്. സഭയില്‍ അംഗങ്ങള്‍ക്കും മറ്റാര്‍ക്കും അത്ഭുതം ജനിപ്പിക്കുന്ന മനോഹരമായ നിര്‍മിതി.