പാരീസ്. അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 2022 ലോറസ് പുരസ്‌കാരം സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പുരുഷകായികതാരത്തിനുള്ള പുരസ്‌കാരമന്നു മെസ്സിയെ തേടി എത്തിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് കിരീടം 2022-ല്‍ മെസ്സി നേടിക്കൊടുത്തതിന്റെ കരുത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇത് രണ്ടാം തവണയാണ് മെസ്സിയെത്തേടി ലോറസ് പുരസ്‌കാരമെത്തുന്നത്.2021ല്‍ ആയിരുന്നു മെസ്സികു ആദ്യമായ് പുരസ്‌കാരം കിട്ടിയത്.
ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അത്ഭുതപ്രകടനമാണ് 35 കാരനായ മെസ്സി കാഴ്ചവച്ചത് . ഏഴുഗോളുകളും മൂന്ന് അസിസ്റ്റും സമ്മാനിച്ച് മെസ്സി നേട്ടം കൊയ്തു.മികച്ച താരത്തിനുള് ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയത് മെസ്സിയാണ്. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ നേടിയ മെസ്സിയ്ക്ക് മറ്റൊരു വലിയ അംഗീകാരം ആയി ഈ ലോറസ് പുരസ്‌കാരം.വെല്ലുവിളിയുമായി കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, മാക്സ് വെസ്റ്റപ്പന്‍ എന്നിവരുടെ ഉണ്ടായിരുന്നു. ഇവരെ മറികടന്നാണ് മെസ്സി പുരസ്‌കാരത്തില്‍ മുത്തമിട്ടത്.