തിരുവനന്തപുരം. വിഐപി സംസ്‌കാരം അവസാനിപ്പിക്കുവാന്‍ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് മറികടക്കാന്‍ വാഹനത്തിന് മുന്നിലെ ഗ്രില്ലില്‍ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍. 2017 മേയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.
അതേസമയം മന്ത്രിമാരുടെയും എം പിമാരുടെയും എം എല്‍ എമാരുടെയും ബോര്‍ഡ് പ്രതിനിധികളുടെയും വാഗനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റ് വ്യാപകമായി ഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ശക്തി കൂടിയ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് എതിര്‍ ദിശയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബീക്കണ്‍ ലൈറ്റ് നീക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ബീക്കണ്‍ ലൈറ്റ് നീക്കിയിരുന്നു. കേന്ദ്രത്തിന്റെ പിതിയ നിയമം അനുസരിച്ച് പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയില്‍ മാത്രമാണ് ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കുവാന്‍ സാധിക്കുക.
പുതിയ നിയമം അനുസരിച്ച് മന്ത്രിമാരുടെ വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് എന്ന നമ്പരിന് ശേഷം രജിസ്‌ട്രേഷന്‍ നമ്പരും നിര്‍ബന്ധമായിരുന്നു. പിന്നീട് ഇത് മറികടക്കുവാന്‍ ചിലര്‍ വാഹനത്തിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ ഫ്‌ലാഷ് ലൈറ്റുകള്‍ സ്ഥാപിച്ചു. മോട്ടോര്‍ വാഹന നിയമപ്രകാരം വെള്ള ലൈറ്റും ഇന്‍ഡിക്കേറ്ററും മാത്രമെ വാഹനത്തിന് മുന്നില്‍ പാടുള്ളു. എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനത്തിന്റെ ദിശ തെറ്റിക്കുന്ന തരത്തിലുള്ള ലൈറ്റുകള്‍ പാടില്ല. ഓണ്‍ൈലുകളില്‍ ഇത്തരം ലൈറ്റുകള്‍ മേടിക്കുവാന്‍ കിട്ടും. 4500 മുതല്‍ 10000 രൂപ വരെയാണ് വില.
kerala ministers and mp and mla are use flash light instead of beacon light