അവില്‍ മില്‍ക്കിനെ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുകയാണ് മലപ്പുറം സ്വദേശിയായ അസ്ഹര്‍ മൗസി. പെരിന്തല്‍മണ്ണയിലെ ഒറ്റമുറി കടയില്‍ നിന്നും രാജ്യത്തിന് അകത്തും പുറത്തും 15 ശാഖകളുള്ള ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണ് മൗസി ഈ അവല്‍മില്‍ക്കിനെ. രാജ്യത്തെ ആദ്യത്തെ അവില്‍മില്‍ക്ക് എക്‌സ്‌ക്ലൂസീവ് ഷോറൂം എന്ന നിലയില്‍ 80 തരം അവില്‍ മില്‍ക്കുകളാണ് മൗസി വിപണയില്‍ എത്തിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ ഔട്ട്‌ലെറ്റില്‍ മാത്രം 450 കിലോ പണം ദിവസവും ഉപയോഗിക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 60 ചതുരശ്ര അടിയില്‍ നിന്നും 10000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയിലേക്ക് സ്ഥാപനം വളര്‍ന്നു. 1985ല്‍ പിതാവ് തുടങ്ങിയ കൊച്ചുകടയില്‍ നിന്നും അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അസ്ഹര്‍ മൗസിയുടെ മൂത്ത ചേട്ടന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. പിന്നീട് സഹോദരന് അസുഖബാധിതനായതോടെ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് പോകേണ്ടി വന്നു. അസ്ഹറായിരുന്നു കൂടെ പോയത്. ആറ് മാസം കോയമ്പത്തൂരില്‍ കഴിയേണ്ടി വന്നപ്പോഴാണ് അവിടെ ഒരു ജൂസ് കട തുടങ്ങാം എന്ന് തീരുമാനിച്ചത്.
പിന്നീട് ഒരു പാലം വന്നതോടെ കട ഒഴിയേണ്ടവന്നു. തുടര്‍ന്ന് പെരുന്തല്‍മണ്ണയിലെ പഴയ കടയിലേക്ക് മടങ്ങി. ബാക്കി മാംഗോ ഫ്രൂട്ട് പള്‍പ്പും മാങ്ങാ കഷ്ണങ്ങളും ഉള്‍പ്പെടുത്തി അവല്‍മില്‍ക്ക് അവതരിപ്പിച്ചു. പിന്നീട് വ്യത്യസ്തമായ അവില്‍ മില്‍ക്കുകള്‍ അവതരിപ്പിച്ചു. ഇതോടെ സംഭവം ഹിറ്റായി. 2020 മാര്‍ച്ച് ഒന്നിന് മൗസി എന്ന ബ്രാന്‍ഡില്‍ അവല്‍മില്‍ക്കിനായി എക്‌സ് ക്ലൂസിവ് ഷോറൂം അസ്ഹര്‍ ആരംഭിച്ചു. 15 ഷോറൂമുകള്‍ക്ക് പുറമെ നിരവധി ഷോറൂമുകളാണ് കേരളത്തില്‍ ആരംഭിക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്ത് കോയമ്പത്തൂരും കരാമയിലുമാണ് ഷോപ്പുകള്‍.