തിരുവനന്തപുരം. തുടര്‍ ഭരണം കിട്ടിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ദിനം പ്രതി അഴിമതിയിലും സ്വജന പക്ഷപദത്തിലും ആഡംബര ധൂര്‍ത്തിലുംപെട്ട് എപ്പോ വേണം എങ്കിലും മുങ്ങിത്താഴാം എന്ന അവസ്ഥയില്‍ മുന്നേറുമ്പോള്‍ കേരളാ മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതികളെ കുറിച്ചുള്ള വിമര്‍ശനം ശക്തമാകുന്നുണ്ട് .തുടര്‍ഭരണം കിട്ടിയ സര്‍ക്കാരില്‍ കഴിവുള്ള മന്ത്രി മാരെ ഒഴിവാക്കി പിണറായി അടക്കിവാഴുകയായിരുന്നു.
സര്‍ക്കാര്‍ ഇടപെടുന്ന എല്ലാത്തിനും പുറകില്‍ എന്തെങ്കിലുമൊരു അഴിമതി ആരോപണം ഉണ്ടാവും എന്ന അവസ്ഥയിലാണ് കുറച്ച കാലങ്ങളായ് മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത്. ഈ അഴിമതി ആരോപണങ്ങള്‍ ഇഴ കീറി പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ആകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളും. ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം കയ്യടനുള്ള പിണറായിയുടെ ശ്രമം അണിയറയില്‍ പുരോഗമിച്ചു വരികയാണ്. സര്‍ക്കാരിന്റെ ഇച്ഛയ്ക് വഴങ്ങാതെയുള്ള ധനവകുപ്പിന്റെ തീരുമാനങ്ങളാണ് പിണറായിയെ ചൊടിപ്പിച്ചത്.
തന്നിഷ്ട്ട പ്രകാരമുള്ള പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനെതിരെ ധനവകുപ്പിന് എതിര്‍പ്പ് ഉണ്ട്. ഈ സാഹചര്യത്തില്‍ ആണ് ധനമന്ത്രിയെയും നോക്കുകുത്തിയാക്കികൊണ്ടുള്ള നടപടികളിലേക് സര്‍ക്കാര്‍ എത്തുന്നത്. അതിനു മുഖ്യമന്ത്രിക്ക് ഒരു ന്യായീകരണവും ഉണ്ട്, ഇത്തരം എതിരഭിപ്രായങ്ങള്‍ ഭരണവേഗം കുറയ്ക്കുന്നു എന്നാണ്.
സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളില്‍ ധനവകുപ്പിന്റെ അഭിപ്രായം തേടേണ്ടി വരില്ല എന്നത് മുന്നില്‍ കണ്ടു ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളയാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിയോഗിച്ച വി സെന്തില്‍ (മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍) കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത് നടപ്പില്‍ ആക്കാന്‍ ഉള്ള അതിവേഗ ഫയല്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. എത്രയും വേഗം മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചു പാസാക്കാനാണു ശ്രമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ മുഖ്യമന്ത്രി ഭരിക്കുന്ന പൊതുഭരണ വകുപ്പിനു കീഴിലെ ഉപവകുപ്പായി ധനവകുപ്പു മാറും. ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ബാധ്യതയുള്ള എല്ലാ ഫയലുകളും ഇഴകീറി പരിശോധിച്ച് അഭിപ്രായം എഴുതാറുണ്ട് .അഴിമതിക്കു കൂട്ടുനിന്നാല്‍ അകത്താകും എന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ ചെയുന്ന ഈ പരിശോധന അന്ന് പിണറായിക്കു പൊല്ലാപ്പ് ഉണ്ടാക്കുന്നത്.
ഏറ്റവും അവസാനം പുറത്തു വന്ന റോഡ് ക്യാമറ സംബന്ധിച്ച ഫയലിലും ധനവകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.പ്രോജക്ട് മാനേജ്മെന്റ് കണ്‍സല്‍റ്റന്റായും കരാറുകാരായും ഒരേ സമയം കെല്‍ട്രോണ്‍ പ്രവര്‍ത്തിക്കരുതെന്നായിരുന്നു എതിര്‍പ്പെഴുതിയത്. ഇതോടെയാണ് ധനവകുപ്പിന്റെ അധികാരത്തിനു മേലുള്ള ആണിയും ആയി പിണറായി മുന്നിട്ടിറങ്ങിയത്.
അതോടൊപ്പം മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കൂടി മുഖ്യമന്ത്രി പൊതുഭരണവകുപ്പിലൂടെ പിടിമുറുക്കിയതും അടുത്ത കാലത്താണ് .തങ്ങളുടെ വകുപ്പുകളില്‍ മേധാവിമാരായി ആരെ നിയമിക്കണം എന്ന് പറയാന്‍ പോലും മന്ത്രിമാര്‍ക്ക് അധികാരമില്ലാത്ത അവസ്ഥയാണ് .ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്കു കലക്ടര്‍ നിയമനത്തില്‍ പോലും അഭിപ്രായം പറയാന്‍ അവസരം ഇല്ല. മിക്കവാറും പതിവു മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ച ആണ്.
അതിനു മുന്‍പു തന്നെ ഐഎഎസുകാരെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കും. പിന്നീടു മന്ത്രിമാര്‍ പരാതി പറഞ്ഞിട്ടു കാര്യവുമില്ല.സിപിഐ ഈ നിലപാടിനെതിരെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു രംഗത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികാരം മുഴുവന്‍ പിണറായിയിലേക്ക് കേന്ദ്രീകരിക്കുന്ന നീക്കം ദ്രുത ഗതിയില്‍ നടക്കുമ്പോഴും പാര്‍ട്ടിയും നോക്കുകുത്തിയായി തുടരുന്ന അവസ്ഥയാണുള്ളത്.