ന്യൂഡല്‍ഹി. ചരിത്രം തിരുത്തി പ്രദാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയില്‍ പണിതീര്‍ത്ത രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഹോമത്തിനും പൂജയ്ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു. രാവിലെ 7.30ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ എത്തിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായിരുന്ന ഹോമം പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ് എക്കാലത്തും വിസ്മരിച്ച രാജ്യത്തിന്റെ അധികാരംബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തിന് കൈമാറിയ ചെങ്കോല്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ സ്പീക്കറുടെ ചെയറിന് അടുത്തായി സ്ഥാപിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ അദ്ദേഹം ആരിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു. ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12നാണ് ആരംഭിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ 25 പാര്‍ട്ടികല്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങില്‍ വായിക്കും.