ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച പുതിയ പാര്‍ലമെന്റിനെ സുന്ദരമാക്കുന്ന ആഡംബര പരവതാനികള്‍ ഉത്തരപ്രദേശില്‍ നിന്നും നിര്‍മിച്ചത്. ഉത്തരപ്രദേശിലെ 900 വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികള്‍ 10 ലക്ഷം മണിക്കൂര്‍ തൊഴില്‍ സമയം ചെലവഴിച്ചാണ് പരവതാനി നിര്‍മിച്ചത്. ആദ്യം ചെറിയ പരവതാനികള്‍ നിര്‍മിച്ച് കൂട്ടിപ്പിടിപ്പിച്ചാണ് വലിയ പരവതാനിയാക്കിമാറ്റിയത്.
രാജ്‌സഭയിലേക്കും ലോക്‌സഭയിലേക്കുമായി 150 പരവതാനികളാണ് നെയ്ത്തുകാര്‍ നിര്‍മിച്ചത്. പിന്നീട് പരവതാനികള്‍ കൂട്ടിചേര്‍ത്ത് എടുക്കുകയായിരുന്നു. കൂട്ടിചേര്‍ത്ത പരവതാനികളുടെ വലുപ്പം 35000 ചതുരശ്രയടി വരും. ലോക്‌സഭയിലേക്ക് പച്ച നിറത്തിലും രാജ്യസഭയിലേക്ക് ചുവപ്പ് നിറത്തിലുമാണ് പരവതാനികള്‍ നിര്‍മിച്ചത്. ദേശീയ പുഷ്പമായ താമരയെ പ്രമേയമാക്കി രാജ്യസഭയെ അലങ്കരിച്ചപ്പോള്‍ ലോക്‌സഭയെ മനോഹരമാക്കിയത് മയിലിനെ പ്രമേയമാക്കിയാണ്.
പുതിയ പാര്‍ലമെന്റിലെ പരവതാനികള്‍ നെയ്‌തെടുത്തത് ഉത്തര്‍ പ്രദേശിലെ ഭഡോസിയില്‍ നിന്നും മിര്‍സാപുരില്‍ നിന്നുമുള്ള നെയ്ത്തുകാരാണ്. ഉത്തരപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഒബീത്തീ കാര്‍പ്പറ്റ്‌സ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. ഏഴ് മാസം എടുത്താണ് പരവതാനിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.