മരുന്നുകൾ മാർക്കറ്റിൽ രണ്ടു തരത്തിലാണ്ത് ലഭിക്കുന്നത് ജനറിക് മരുന്നുകളും ബ്രാൻഡ് മരുന്നുകളും. എന്താണ് ഇവാ തമ്മിലുള്ള വ്യതാസം. നിങ്ങൾ ആശുപത്രികളിൽ മെഡിക്കൽ റീപെറാസെന്ററ്റീവ്സ് നെ കണ്ടിട്ടില്ലെ, എന്തായിരിക്കും അവരുടെ ജോലി. ഇവർ ഏതെങ്കിലും കമ്പനികളുടെ ജോലിക്കാരവും അവരുടെ മരുന്നുകൾ ഡോക്ടർസിനു പരിചയപ്പെടുത്താനും ഡോക്ടർസിനെ കൊണ്ട് അത് പ്രെസ്ക്രൈബ് ചെയ്യപ്പിക്കാനുമാണ് ഇവർ എത്തുന്നത്. ഇതിനു എതിരെ കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലെയും ഡോക്ടർമാർ ജനറിക് മരുന്നുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ആശുപത്രി പരിസരങ്ങളിലേക്കുള്ള മെഡിക്കൽ പ്രതിനിധികളുടെ സന്ദർശനം പൂർണമായും വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും അവരോട് ആവശ്യപ്പെട്ടു. എന്തിനായിരിക്കും കേന്ദ്ര സർക്കാർ എങ്ങനെ ഒരു ഉത്തരവ് ഇറക്കിയിയ്ക്കുന്നത്. അത് അറിയണം എങ്കിൽ ജനറിക് മരുന്നുകളും ബ്രാൻഡ് മരുന്നുകളും തമ്മിലുള്ള വ്യതാസം അറിയണം.
ഒരു കമ്പനി ഒരു മരുന്ന് പുതുതായി കണ്ടുപിടിച്ചു അത് മാർക്കറ്റിൽ ഇറക്കുന്നതിനു മുൻപ് പല തരത്തിലുള്ള പഠനത്തിലൂടെയും പരീക്ഷണത്തിലൂടെയും കടന്നു പോകും അവയൊക്കെ വിജയിച്ചാൽ മാത്രമേ ആ മരുന്ന് മാർക്കറ്റിൽ ഇറക്കാൻ സാധിക്കുള്ളു. ഇവക്കൊക്കെ വലിയൊരു തുകയും ചിലവുണ്ട്. പുതുതായി നിർമ്മിച്ച മരുന്നുകളുടെ വില ആ കമ്പനിക്കു തന്നെ തീരുമാനിക്കാം. മരുന്ന് നിർമ്മിക്കാൻ അവർക്കു ചിലവായ തുകയും ഒപ്പം ലാഭവും തിരിച്ചു എടുക്കുന്ന താരത്തിലാവു കമ്പനി ആ മരുന്നിന്റെ വില നിശ്ചയിക്കുന്നത്. കമ്പനികൾ ഇത്തരത്തി നിർമ്മിക്കുന്ന മരുന്നുകൾക്ക് പത്തു മുതൽ ഇരുപതു വർഷം വരെ പേറ്റന്റ് ലഭിക്കും. ഈ മരുന്നുകളാല് ബ്രാൻഡഡ് മരുന്നുകൾ.
ഇനി എന്താണ് ജനറിക് മരുന്നുകൾ, ഒരു ഉദാഹരണം നോക്കാം… നമ്മുക്ക് എല്ലാവർക്കും അറിയുന്ന മരുന്നാണ് പാരസെറ്റമോൾ. പക്ഷെ ഏതു പല കമ്പനികൾ പല പേരുകളിൽ ഇറക്കുന്നു ഡോളോ, കാളപ്പോൾ ഇവയൊക്കെ ചില ബ്രാൻഡുകൾ. അതിൽ എല്ലാം ഉള്ള കോൺടെന്റ് സെയിം അന്ന് പാരസെറ്റമോൾ. കമ്പനി പേര് ഇല്ലാത്ത പാരസെറ്റമോൾ എന്ന പേജിൽ തന്നെ മരുന്നുകൾ ലഭ്യമാണ് അവയ്ക്കു ബ്രാൻഡഡ് മരുന്നിനെക്കാളും വിലയം കുറവാണ്. മേൽ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ് ബ്രാൻഡഡ് മരുന്നുകൾക്ക് വില കൂടുന്നത്. പാരസെറ്റമോൾ ജനറിക് മരുന്നിനു ഒരു ടാബ്ലറ്റ് നു 70 പൈസ വില വരുമ്പോൾ ഡോളോയ്ക്കു 2 രൂപയും CALPOL നു 1.8രൂപയുമാണ് വില.
ജനൗഷധിയിൽ പൊതുവെ ജനറിക് മരുന്നുകൾ മാത്രമേ ലഭിക്കു. ഈ വ്യതാസം മനസിലാക്കണം എങ്കിൽ നിങ്ങൾ കഴിക്കുന്ന മരുന്നിന്റെ വിലയും അതുപോലെ അതിന്റെ ജനറിക് നെയിം വിലയും തമ്മിൽ താരതമ്യം ച്യ്താൽ മതിയാകും. ജനൗഷാദി മരുന്നുകളുടെ വില വിവര പട്ടിക ജനൗഷധിയുടെ സിറ്റിയിൽ ലഭ്യമാണ്. കോവിഡ് കാലത്ത് ഒരു മരുന്ന് കമ്പനി ആയിരം കോടി രൂപയോളം ഡോക്ടർമാർക്ക് കൈക്കൂലി എന്ന വാർത്ത പുറത്തു വന്നിരുന്നു. സർക്കാർ ആശുപത്രികളിൽ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ റേപ്പുമാർ കേറി ഇറങ്ങി നടക്കുന്നത് ഈ ബ്രാൻഡഡ് മരുന്നുകളുടെ പ്രൊമോഷന് വേണ്ടിയാണ്. അതിനു കടിഞ്ഞാൺ ഇടുകയാണ് കേന്ദ്ര സർക്കാർ. മരുന്ന് മാഫിയക്കുമേലുള്ള കടുത്ത തിരിച്ചടി തന്നെ ആവും മോഡി സർക്കാരിന്റെ ഈ നീഎകം. സംസ്ഥാന സർക്കാരുകളും ഈ ഉത്തരവ് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.