രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്തയാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് മോഡി സർക്കാർ. ഡൽഹിയുടെ ഹൃദയഭാഗത്ത്ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ഏരിയ ആണ് സെൻട്രൽ വിസ്ത. 3.2 കിലോമീറ്ററിൽ രാഷ്ട്രപതി ഭവൻ, പാർലമെന്റ് ഹൗസ്, നോർത്ത് ആൻഡ് സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ്, നാഷണൽ ആർക്കൈവ്സ് എന്നിവ ഉൾപ്പെടുന്നതാന് സെൻട്രൽ വിസ്ത.
1931-ന് മുൻപ് നിർമ്മിച്ചതാണ് ഇപ്പോഴുള്ള അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലുള്ള കെട്ടിടങ്ങളെല്ലാം തന്നെ. ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണ് നിലവിലെ പാർലമെന്റ് മന്ദിരം. ഏകദേശം 93 വർഷം പഴക്കമുണ്ടെന്നും ഘടനാപരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് നേരത്തെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ പഴയ പാർലമെന്റിനു സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുകയുമാണ് കേന്ദ്ര സർക്കാർ ഓഫീസുകൾ. അതുകൊണ്ട് തന്നെ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തെ ബാധിക്കുന്നു.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതി 20,000 കോടി രൂപയാണ് ചെലവിലാണ്യാഥാർത്ഥ്യമാകുന്നത്. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ
1,000 കോടി രൂപയാണ് ഉപയോഗിച്ചത്. 2020 സെപ്റ്റംബറിൽ നിർമ്മാണത്തിനുള്ള കരാർ 861.90 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ആണ് സ്വന്തമാക്കിയത്.എച്ച്സിപിഡിസൈൻ എന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ആർക്കിടെക്ചർ കമ്പനിയാന്നു .കെട്ടിടം രൂപകല്പന ചെയ്യാൻ തിരഞ്ഞെടുത്തത്. കേന്ദ്ര ഭവന നിർമ്മാണ വകുപ്പിനാണ് നിർമ്മാണ മേൽനോട്ടം.