ന്യൂഡല്‍ഹി. ഒഡീഷയിലെ പുരി റെയില്‍വേ സ്റ്റഷന് പുനര്‍ നിര്‍മിക്കുന്നു. പുനര്‍ നിര്‍മിക്കുന്ന റെയില്‍വേസ്റ്റേഷന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഒഡീഷയുടെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുന്നത്. ലോകോത്തര നിലവാരമുള്ള റെയില്‍വേ സ്റ്റേഷനാണ് പിരിയില്‍ നിര്‍മിക്കുന്നത്.
ഒഡീഷയുടെ ചരിത്രവും പൈതൃകവും സംസ്കാരവും ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് റെയില്വേസ്റ്റേഷന് നിര്‍മിക്കുന്നത്. വിദേശ സഞ്ചാരികളെ പുരിയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി കൂടിയാണ് റെയില്‍വേ സ്റ്റേഷന് പുനര്‍ നിര്‍മിക്കുന്നത്. ഒഡീഷയില്‍ കൂടുതല്‍ സഞ്ചാരികളും എത്തുന്നത് ഇവിടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ്.
ചരിത്ര പ്രാധാന്യമുള്ള പല ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണവും. ഷോപ്പിംഗ് ഏരിയ, മാലിന്യ സംസ്കരണം, ഫുഡ് കോര്‍ട്ട്, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ എന്നിവയെല്ലാം ലോകോത്തര നിലവാരത്തിലാക്കും. റെയില്ഡവേ സ്റ്റേഷനില്‍ തന്നെ മാലിന്യ സംസ്കരണ സൗകര്യവും ഉണ്ടാകും. 161 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ റെയില്‍ വേ സ്റ്റേഷന്റെ നിര്‍മാണം.