മുംബൈ നഗരവാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത യാത്ര മാര്‍ഗമാണ് ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍. തിരക്ക് നിറഞ്ഞ നഗരത്തിലെ ട്രാഫിക്ക് ഒഴിവാക്കി സഞ്ചരിക്കാന്‍ ലോക്കല്‍ ട്രെയിന്‍ ഉപയോഗിക്കാം. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ഒരു നായയും പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒപ്പം ടിക്കറ്റില്ലാത്ത ഈ നായയും യാത്ര ചെയ്യുന്നത് ഒരു കൗതുകമാണ്.
ഇന്ത്യന്‍ കള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. നിരവധി യാത്രക്കാര്‍ക്കൊപ്പം ട്രെയിനിലേക്ക് കയറുന്ന നായയുടെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. മുംബൈയിലെ ബെറിവാലി സ്റ്റേഷനില്‍ നിന്നുമാണ് നായ പതിവായി ട്രെയിനില്‍ കയറുന്നത്. ട്രെയിനില്‍ കയറിയാല്‍ കിടക്കാനുള്ള സ്ഥലം ഉടനെ കണ്ടെത്തി നായ കിടക്കും. പിന്നീട് ഒരോ സ്റ്റേഷന് എത്തുമ്പോഴും വെളിയിലേക്ക് നോക്കി യാത്രക്കാരെ നിരീക്ഷിക്കും.
എന്നാല്‍ ഈ നായ ഇന്നുവരെ യാത്രക്കിടയില്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. കാണുമ്പോള്‍ ആദ്യം ഒന്ന് പേടിക്കും എങ്കിലും പിന്നീട് ഭയം മാറും. അന്ധേരിയിലേക്കാണ് ഈ നായ എല്ലാ ദിവസവും യാത്ര ചെയ്യുന്നത്. പകല്‍ സമയം അന്ധേരിയില്‍ ചിലവഴിച്ച ശേഷം രാത്രിയോടെ തിരിച്ച് മടങ്ങും, അതും ട്രെയിനില്‍ തന്നെ. മുംബൈ ട്രെയിനിലെ പതിവ് യാത്രക്കാരനെ പരിചയപ്പെടാം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
നായകളെ സ്നേഹിക്കുന്ന നിരവധി പേരാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. നായയോട് വളരെ സ്നേഹം തോന്നുന്നുവെന്ന് കുറിച്ചു. നായയെ കാണാന്‍ വരാന്‍ ട്രെയിനിന്റെ സമയം ചോദിച്ചവരും നിരവധി. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെയിനിലെ യാത്രക്കാരനായ ഈ നായ വലിയ ചര്‍ച്ചയാണ്.