കണ്ണൂര്‍. ഏഴ് വര്‍ഷം മുമ്പ് കുഴിച്ച കുഴല്‍ കിണറില്‍ നിന്നും നിലയ്ക്കാത്ത ജലപ്രവാഹം. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സിപി ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെ കുഴല്‍ കിണറില്‍ നിന്നാണ് ഈ അത്ഭുത ജലപ്രവാഹം. കുഴല്‍ കിണറിന് 140 അടിയാണ് ആഴം. ഏഴ് വര്‍ഷമായി നിലയ്ക്കാത്ത ജലപ്രവാഹമാണ് ഇവിടെ. 200 കുടുംബങ്ങള്‍ക്കാണ് ഇവിടെ നിന്നും ജലം ലഭിക്കുന്നത്.
2016-ല്‍ കൃഷി ആവശ്യത്തിനായി 30000 രൂപ മുടക്കിയാണ് കുഴല്‍ കിണര്‍ നിര്‍മിച്ചത്. അന്നു മുതല്‍ വെള്ളം കിണറിന് ചുറ്റും പരന്ന് ഒഴുകാന്‍ ആരംഭിച്ചു. പിന്നീട് വെള്ളം തടം കെട്ടി നിര്‍ത്തി ഹോസ് ഇട്ട് വെള്ളം നാട്ടുകാര്‍ കൊണ്ടുപോകുവാന്‍ ആരംഭിച്ചു. പിന്നീട് ഒരു വര്‍ഷം മുമ്പ് കുഴല്‍ കിണറിന് താഴെയായി വലിയ ജലസംഭരണി നിര്‍മ്മിച്ചു. ഇതിന് 40000 രൂപ ചിലവായി പണം നാട്ടുകാര്‍ തന്നെയാണ് മുടക്കിയത്.
ഈ അത്ഭുത ജല പ്രവാഹം കാണുവാന്‍ നിരവധി പേരാണ് ചന്ദ്രശേഖരന്‍ നായരുടെ വീട്ടില്‍ എത്തുന്നത്. കുഴല്‍ കിണറും പരിസരവും മനോഹരമായിട്ടാണ് വീട്ടുകാര്‍ സൂക്ഷിച്ചിരിക്കുന്നത്. ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ നിന്നും ജലപ്രവാഹം വര്‍ഷങ്ങളോളം തുടരാമെന്നാണ് പറഞ്ഞത്. ഭൂമിക്കടിയിലെ കിലോമീറ്ററുകളോളം നീളുന്ന ജലശേഖരത്തിലേക്കാകും കിണര്‍ കുഴിച്ച് എത്തിയത്. ഇതേ രേഖയില്‍ മറ്റൊരു കിണര്‍ കുഴിച്ചാലും ജലപ്രവാഹം ഉണ്ടാകുമെന്നാണ് വിവരം.