സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിരവധി പരാതികളും വെളിപ്പെടുത്തലുകളും പുറത്ത് വന്നതോടെ സിനിമ സെറ്റുകളില്‍ പോലീസ് നിരീക്ഷണവും ശക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ പുറത്ത് സംസാരിക്കുവാനോ ആരും തയ്യാറായില്ല. ഇപ്പോള്‍ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുരിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് നടന്റെ പ്രതികരണം.
ചോദ്യം കേട്ടപാടെ നടന് പൊട്ടിത്തെറിച്ചു. നീ എന്താ പൊട്ടന് കളിക്കുവാണോ, ഞാന്‍ ചോദിച്ചതിന് ഉത്തരം പറയു. സിനിമയില്‍ മാത്രമാണോ മയക്കുമരുന്ന് ഉള്ളത്. അല്ലന്ന് നിനക്ക് അറിയാം. പിന്നെ എന്തിനാണ് ചോദിക്കുന്നത്. സ്ത്രീകളോട് ബഹുമാനത്തോടെ അല്ലാതെ പെരുമാറുന്നവര്‍ മാധ്യമ മേഖലയിലും ഇല്ലേ എന്നും നടന് ചോദിക്കുന്നു. ഈ മയക്കുമരുന്ന് എത്രകാലമായി ലോകത്ത് കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ.
മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കളോട് ചോദിക്കണമെന്ന് എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. നടന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നടന്റെ പ്രതികരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപാടാണ്. മനപ്പൂര്‍വം താരത്തെ പ്രകോപിതനാക്കുകയായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്രയുമധികം പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നോവെന്ന് ചിലര്‍ പറഞ്ഞു.