ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി കര്‍ണാടകയില്‍ നടന്ന വടംവലിയില്‍ ഒടുവില്‍ സിദ്ധരാമയ്യയ്ക്ക് വിജയം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡികെ ശിവകുമാര്‍ ഏക ഉപ മുഖ്യമന്ത്രിയാകും. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡികെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരുവനാണ് സാധ്യത.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് കര്‍ണാടകയില്‍ സത്യപ്രതിജ്ഞ. അതേസമയം അധീകാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തിയിട്ടില്ല. കര്‍ണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്ന ഫോര്മുലായാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത്.