തുരുവനന്തപുരം. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് പി വിജയന്‍ ഐപിഎസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ വിജയകരമായി നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയായിരുന്നു പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പോലും അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്. അതേസമയം മന്‍കി ബാത്തിന്റെ 100-ാം എപ്പിസോഡ് ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ച 100 പേരില്‍ ഒരാളും പി വിജയനായിരുന്നു.
അതുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുവാനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ പോകുവാന്‍ അനുവദിച്ചില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പോയത് പി വിജയനെ സംബന്ധിച്ച് വലിയ ഒരു അവസരമാണ് നഷ്ടപ്പെടുത്തിയത്. അതേസമയം യുഎഇ സന്ദര്‍ശിക്കുവാനുള്ള പിണറായി വിജയന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിന് വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബന്‍ സന്ദര്‍ശനവുത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നാണ്.
പി വിജയനെ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിഎന്ന് ആരോപിച്ചാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി പി വിജയന്‍ ബന്ധപ്പെട്ടുവെന്നാണ് ആരോപണം. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഈ സമയത്ത് തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു പി വിജയന്‍. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തെ സ്ഥനത്ത് നിന്നും നീക്കി.
അതേസമയം പോലീസ് സേനയില്‍ പി വിജയനെ സസ്‌പെന്റ് ചെയ്തതില്‍ അമര്‍ഷം ശക്തമാണ്. സത്യസന്ധനായി ജോലി ചെയ്യുന്ന പി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി നിയമ വിരുദ്ധമാണെന്നാണ് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐപിഎസ് കേന്ദ്രസര്‍ക്കാരിന് കീഴിലാണ്. എന്നാല്‍ കേരള കേഡറിലെ ഉദ്യോഗസ്ഥനാണ് പി വിജന്‍. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് മൂന്ന് മാസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടപ്രകാരം ഒരു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നും അറിയുന്നു. അങ്ങനെ വന്നാല്‍ കാലാവധിക്കുള്ളില്‍ പി വിജയനെ തിരിച്ചെടുക്കേണ്ടിവരും. കേന്ദ്രത്തിന് മുന്നില്‍ തെളിവുകള്‍ അടക്കം ഹാജരാക്കേണ്ടിയും വരും.