കൊച്ചി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം. നെഞ്ചത്തടിച്ച് നിലവിളിക്കുകയും പിന്നീടുള്ള കുറച്ച് നാളുകള്‍ കനത്ത നിയമങ്ങളും സുരക്ഷയും ഏര്‍പ്പെടുത്തുകയും പതിയെ ദുരന്തത്തിന്റെ അഘാതം മാറുമ്പോള്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി പഴയ രീതിയിലേക്ക് തിരിച്ച് പോകുകയും ചെയ്യുന്നതാണ് കേരളത്തിന്റെ രീതി. സ്കൂളില്‍ നിന്നും വിനോദ യാത്ര പോയ കുട്ടികളുടെ ബസ് പാലക്കാട് അപകടത്തില്‍ പെട്ടത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് എന്നാല്‍ സര്‍ക്കാര്‍ പിന്നീട് ബസുകളുടെ നിറം മാറ്റുവാന്‍ നിര്‍ദേശിച്ചു.
ഇത് ബസുടമകള്‍ക്ക് ഭാരിച്ച നഷ്ടം വരുത്തിയതല്ലാതെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് വഴിയോരിക്കിയോ എന്ന് നാം പരിശോധിക്കണം. ഇതില്‍ ജനങ്ങളും ഭരണ കൂടവും ഒരുപോലെ തെറ്റുകാരാണ്. ഒരു അപകടം ഉണ്ടാകുമ്പോഴല്ല സര്‍ക്കാര്‍ ജാഗ്രതകാണിക്കേണ്ടത്. എല്ലാ മേഖലകളിലേയും അശാസ്ത്രീയമായ രീതികള്‍ പരിശോധിച്ച് അവയ്ക്കെതിരെ കര്‍ശന നടപടി സ്വീകിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണ്. ഇന്നലെ അപകടത്തില്‍ പെട്ട ബോട്ട് സര്‍വീസ് അതിന്റെ ഉത്തമ ഉദാഹരണമാണ്. ലൈസന്‍സ് ഇല്ലാ, പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്നൊക്കെ പറഞ്ഞ് എല്ലാ വകുപ്പുകളും കയ്യോഴിയുന്നു.
ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോ?ഗസ്ഥരും പതിവ് പോലെ സ്ഥലം സന്ദര്‍ശിച്ച് അനുശോചനം അറിയിക്കും, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ വാക്കിലൊതുങ്ങുന്നു. ദുരന്തങ്ങളുടെ നഷ്ടം എപ്പോഴും അത് അനുഭവിക്കുന്ന കുടുംബങ്ങളുടെതും അവരുടെ പ്രീയപ്പെട്ടവരുടേതുമായി മാറുന്നു.
കേരളത്തെ കണ്ണീരിലാഴ്ത്തുന്ന ആദ്യ ബോട്ട് അപകടമല്ല ഇത്. കേരളത്തില്‍ ഇതിന് മുമ്പും നിരവധി ബോട്ട് അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നിട്ടും ഈ മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ല. വിനോദസഞ്ചാരത്തിന് വലിയ ഭാവിയുണ്ടെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് അടിസ്ഥാന സൗകര്യ വികസനമാണ്.
ദുരന്ത നിവാര വിദഗ്ധനായ മുരളി തുമ്മാരുകുടി ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഇനിയും സംജാതമായേക്കാമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയില്‍, പ്രത്യേകിച്ചും ഹൌസ് ബോട്ടുകളില്‍ ഇത്തരം ദുരന്ത സാധ്യതകളുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നബോട്ടുകാലിലെ സുരക്ഷാ സംവിധാനങ്ങള്‍, അപകടസാധ്യതകളെ കുറിച്ച് യാത്രക്കാര്‍ എത്രത്തോളം ബോധവാന്മാരാണ് എന്നിവ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ആരും മുഖവിലയ്ക്കു എടുത്തതുമില്ല , വേണ്ടതരത്തിലുള്ള ചര്‍ച്ചകളോ നടപടികളോ ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
താനൂര്‍ ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ മാത്രം അല്ല കുറ്റക്കാരന്‍ .ഇവിടെ നിയമ പാലകര്‍ മുതല്‍ ഭരണ കൂടത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ വരെ കുറ്റക്കാര്‍ ആണ്.ആള്ക്കാര് അധികമാണ് ,തിങ്ങി ഞെരുങ്ങി ആവും ബോട്ട് യാത്ര ചെയ്യേണ്ടി വരിക ,ഇരുട്ടായി ,ബോട്ട് ചരിഞ്ഞു അപകടം ഉണ്ടാകും എന്നൊക്കെ മനസിലാക്കി ആ ബോട്ട് യില്‍ കുഞ്ഞുങ്ങളും ആയീ കയറിയ മാതാപിതാക്കള്‍ വരെ എല്ലാവരും കുറ്റക്കാരാണ്.
ലൈസന്‍സ് ,പെര്മിറ്റു ഒന്നും ഇല്ലാതെ ബോട്ട് ഇറക്കാന്‍ ബോട്ട് ഉടമയ്ക്കു എങ്ങനെ ധൈര്യം വന്നു. സര്‍ക്കാര്‍ സ്ഥിദ്ധീകരിക്കേണ്ട വസ്തുത ആണ് ഇതൊകെ.ഇതുപോലെ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കേരളം എമ്പാടും ഉണ്ടാവാം.അതൊക്കെ കണ്ടുപിടിച്ച ഇനിയും ഒരു ദുരന്തം ഉണ്ടാവാതെ നോക്കേണ്ടത് മുഴുവന്‍ ഭരണ കൂടത്തിന്റെയും ഉദോഗസ്ഥവൃന്ദത്തിന്റെയും കടമ ആണ്.