വ്യാപകമായ രീതിയില്‍ മലയാള സിനിമ നടിനടന്മാര് രാസ ലഹരി ഉപയോഗിക്കുന്നതായിട്ടുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് നടന് ടിനി ടോം. മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അത് വേണ്ടന്ന് വച്ചെന്ന് കേരള സര്‍വകലാശാല യുവജനോത്സവ വേദിയില്‍ ടിനി ടോം പറഞ്ഞു.
സിനിമയില്‍ അഭിനയിക്കുവാന്‍ മകനെ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ച് പറയുകയായിരുന്നു. മകനു ഒരു പ്രമുഖ നടന്റെ മകനായിട്ടാണ് വേഷം ലഭിച്ചത്. ഭാര്യയ്ക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയാണ്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തു കണ്ടിരിന്നു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി ടോം പറയുന്നു.
ഇപ്പോള്‍ പല്ല്, നാളെ എല്ലും പൊടിയാന്‍ തുടങ്ങും അത് കൊണ്ട് കലയാകണം നമുക്ക് ലഹരിയെന്ന് ടിനി ടോംപറയുന്നു.