ചിരിപടക്കവുമായ മലയാളികളുടെ മനസ് കീഴടക്കിയ നടന്‍ ഇന്നസെന്റിനെക്കുറിച്ച് (Innocent) സ്നേഹം തുടിക്കുന്ന കുറിപ്പുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് .സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതിയതാനു.ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് ഇന്നസെന്റ് എന്ന മഹാനടനെക്കാളും ആ വ്യക്തിത്വത്തെ വരച്ചു കാട്ടുന്നു. തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഇന്നസെന്റിനോട് സംസാരിച്ചു കൊണ്ടായിരുന്നു.ഇപ്പോഴത്തെ വലിയ പ്രശ്നവും അത് തന്നെ ആണ്.
രാവിലെ എണീറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് ഇരുന്നാല്‍ ഇന്നസെന്റിനെ വിളിക്കാന്‍ തോന്നും.രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറില്‍ വിളിച്ചു.അങ്ങേത്തലക്കൽ പ്രതികരിക്കാൻ ഇന്നസെന്റ് ഇല്ലാലോ എന്ന് പെട്ടന്നാണ് മനസ് പറഞ്ഞത്.ഞെട്ടലോടെ ഫോൺ കട്ട് ചെയ്തു.ഇത് ഞങ്ങളുടെ രണ്ടാളുടെയും വര്ഷങ്ങളായിട്ടുള്ള ശീലമായിരുന്നു. ഒന്നുകിൽ ഞൻ അങ്ങൊട് വിളിക്കും ,അല്ലെങ്കിൽ ഇന്നസെന്റ് ഇങ്ങോട്ടും. ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഞങ്ങളുടെ ആ സംഭാഷണങ്ങളിലൂടെ ആയിരുന്നു.
എല്ലാവരും ഇവിടംവിട്ട് പോകേണ്ടവരാണ് എന്ന തികഞ്ഞ ബോധ്യമുണ്ടെങ്കിലും നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം ഇവരൊക്കെ കൂടെയുണ്ടാകണം എന്ന് ആഗ്രഹിച്ചുപോകുന്നു. ഇന്നസെന്റ് ന്റെ കല്ലറയിൽ എപ്പോൾ പോയാലും അവിടെ പൂക്കൾ ഉണ്ടാവും. ആരൊക്കെയോ ഇപ്പോഴും അദ്ദേഹത്തെ കാണാൻ അവിടെ എത്തുന്നുണ്ട് എന്നും കുറിപ്പിൽ പറയുന്നു
സ്നേഹസമ്പന്നനായിരുന്നു ഇന്നസെന്റ്. ഷൂട്ടിങ് സെറ്റില്‍ ക്യാമറാമാന്‍ ലൈറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളില്‍ ഞങ്ങളൊക്കെ ഇന്നസെന്റിനുചുറ്റും കൂടും. എത്രയെത്ര കഥകളാണ് ഇന്നസെന്റ് പറയുക! നര്‍മത്തിലൂടെ എത്രയെത്ര അറിവുകളാണ് അദ്ദേഹം പകര്‍ന്നു നല്‍കുക. പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. ഞാന്‍ പരിചയപ്പെട്ടതിനുശേഷം ഇന്നസെന്റ് പണിതീര്‍ത്ത നാലാമത്തെ വീടാണ് ഇപ്പോഴത്തെ പാര്‍പ്പിടം.എങ്ങനെ വീട്ടിലെ വിശേഷങ്ങൾ, ഷൂട്ടിംഗ് സൈറ്റുകൾ തുടങ്ങി രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള ഓർമ്മകൾ വരെ സത്യന്‍ അന്തിക്കാഡിന്റെ കുറിപ്പിൽ ഉണ്ട്.
സത്യൻ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം