ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഉറക്കം വരാത്തവര്‍ ചുരുക്കമാണ്. അധ്യാപകര്‍ ആധികാരികമായ ക്ലാസ് എടുക്കുമ്പോള് സെക്കന്‍ഡുകള്‍ എങ്കിലും മയങ്ങിപോകാത്ത ആരും ഉണ്ടാവാന്‍ സാധ്യത ഇല്ല. ചെറിയ മയക്കമൊക്കെ പെട്ടന്ന് അതിജീവിക്കാന്‍ കഴിയും. എന്നാല്‍ ചില സമയത് ഏത് വലിയ പ്രശ്‌നമാണ്. ഇനി ഞന്‍ ഉറങ്ങില്ല എന്നൊക്കെ മനസ്സില്‍ പ്രതിജ്ഞ എടുത്താലും അധ്യാപകരുടെ കഠോര ശബ്ദങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് താരാട്ടു പട്ടു പോലെ അനുഭവപ്പെടും.
രാത്രി വൈകിയുള്ള പഠനം, ദീര്‍ഘനേരം ജോലിയില്‍ മുഴുകുക, ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ്‌റൂമില്‍ ഇരിക്കുക, വൈകുന്നേരത്തെ ഒരു നീണ്ട ക്ലാസ്, അല്ലെങ്കില്‍ ടീച്ചറെയോ വിഷയത്തെയോ വിരസമായി കണ്ടെത്തുന്നത് ഇവയൊക്കെ ക്ലാസ്‌റൂമിലെ മയക്കത്തിന് കാരണമാകും. ഉറക്കത്തിന്നെ സ്വാധീനിക്കുന്ന പ്രധാന ഘടകം ആണ് തലച്ചോറിന്റെ ഉത്തേജനം.കൂടുതകള്‍ താല്പര്യം ഉള്ള കാര്യങ്ങള്‍,കൗതുകം ഉള്ള കാഴ്ചകള്‍ ,സന്തോഷം ഉണ്ടാക്കുന്നവ ഇവയൊക്കെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നു.ഇവ തലച്ചോറിന്റെ ഉത്തേജനത്തിനു ആവശ്യമായ രാസ പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കുന്നു.
ഭയം,ആകാംഷ, ടെന്‍ഷന്‍ എന്നിവയും തലച്ചോറിനെ ബാധിക്കുന്നു. ഈ വാക്യാവസ്ഥയുള്ളവര്‍ക് ഉറക്കം നഷ്ടപ്പെടുന്നു.ബോറിവ് ആയ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങള്‍ ഒന്നും അവിടെ ഇല്ല. അതുകൊണ്ടാണ് ക്ലാസ്സില്‍ ഉറക്കം വരുന്നത്. നമ്മള്‍ അറിയാതെ ചെയ്യുന്ന കാര്യങ്ങളും ഉറക്കത്തിലേക്കു നയിക്കും.
ക്ലാസ്മുറിയില്‍ ഉറക്കം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ക്ലാസ്സിലേക്ക് ഒരു വാട്ടര്‍ ബോട്ടില്‍ കൊണ്ടുവരിക, ക്ലാസ്സിന്റെ മുന്‍വശത്ത് ഇരിക്കുക, സജീവമായിരിക്കുക ,ആഴത്തിലുള്ള ശ്വാസം എടുക്കുകഏഴു മുതല്‍ എട്ടു ന്മാറിക്കൂര്‍ വരെ ഉറങ്ങുക, ക്ലാസിന് മുമ്പ് കുറച്ച് വ്യായാമം ചെയ്യുക,ക്ലാസ്സില്‍ നിവര്‍ന്നു ഇരിക്കുക.