തിരുവനന്തപുരം. കേരള സര്‍ക്കാരിന്റെ ഭീമമായ കടമെടുപ്പിനെ വിമര്‍ശിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍. കേരളം കടം എടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. എല്ലാത്തിനും കടം എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിയാവുന്ന അത്ര മേഖലകളില്‍ സ്വകാര്യ നിക്ഷേപം എത്തിക്കണം.
ഇത്തരം മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജം ഉത്പാദിപ്പിക്കുവാന്‍ കേരളത്തില്‍ സ്വകാര്യ നിക്ഷേപം നടത്തണം. ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചുരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തില്‍ കൂടുതല്‍ വേണ്ട്.
റീബില്‍ഡ് കേരളയില്‍ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവല്‍ പ്രോഗ്രാമിന് 165 മില്യന്‍ ഡോളറും ഉള്‍പ്പെടെ 350 ദശലക്ഷം ഡോളര്‍ കേരളത്തിന് നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടത്. ഇനി ഒരു പ്രളയം ഉണ്ടായാല്‍ പ്രതിരോധിക്കുവാനുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണം പ്രവര്‍ത്തിക്കുവാന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
മഴ ശക്തമാകുമ്പോള്‍ റോഡുകളിലെ വെള്ളം ഒഴികിപ്പോകുവാന്‍ ഡ്രെയിനേജ് സംവിധാനം വേണം. അതേസമയം സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ലോകബാങ്കിന് അനുസരിച്ചേ പറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി.