യുവാക്കളുടെ ഹരമായിരുന്ന താരമാണ് റഹ്മാൻ. ഇപ്പോഴും മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം റഹ്മാൻ നിറഞ്ഞു നിൽക്കുന്നു.
അടുത്തിടെയാണ് റഹ്മാൻ പറഞ്ഞ ഒരു പ്രണയത്തെക്കുറിച്ചാണ് എപ്പോൾ ചർച്ച ആകുന്നത്.ഒപ്പമഭിനയിച്ച ഒരു നടിയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് റഹ്മാൻ പറഞ്ഞത്. ആ ബന്ധം മുന്നോട്ടുപോയില്ല എന്നും താരം വെളിപ്പെടുത്തി.ഇപ്പോഴിതാ ഒരു ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്നെക്കുറിച്ച് ഗോസിപ്പ് കോളങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് റഹ്മാൻ. തന്റെ ഗോസിപ്പുകളിൽ നിരന്നു നിന്ന പേരുകൾ ശോഭനയും രോഹിണിയുമായിരുന്നു എന്ന് റഹ്മാൻ പറയുന്നു
‘ ഈ നടിമാരോടൊപ്പം ഡേറ്റിന് നു പോയ് എന്നൊക്കെ ധാരാളം ഗോസിപ് പടർന്നിട്ടുണ്ട്. ആരോട് മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു മറ്റുള്ളവർ പുറത്തു പറഞ്ഞു നടക്കുന്നത് . ആദ്യമൊക്കെ മാതാപിതാൾ ഇത് കണ്ടാൽ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപ്പെടുമായിരുന്നു.
പതിയെ അത് ശീലമായി മാറി. ജോലിയുടെ ഭാഗമായി ഇതൊക്കെ കേൾക്കേണ്ടി വരും എന്ന് മനസിലാക്കി.ഇപ്പോൾ ഇടയ്ക്കു ഭാര്യയോടു പറയും ‘ഗോസിപ്പുകൾ ഒന്നും ഇല്ലല്ലോ’ എന്ന്. ‘അത്ര ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെ’ന്ന് അവൾ മറുപടി പറയും.
ആളുകൾക്ക് ഇഷ്ടമാണല്ലോ ഗോസിപ്പുകൾ. ഞനും ശോഭനയും രോഹിണിയുമൊക്കെ സമ പ്രായക്കാരാണ്.അന്ന് സെറ്റിൽ ഉള്ള മോട്ടോർ സൈക്കിളിൽ അവരെയും കൂട്ടി ഐസ്ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു. അങ്ങനെയൊക്കെ ആയപ്പോൾ എല്ലാരും ഗോസ്സ്സിപ് പറഞ്ഞു തുടങ്ങി.’റഹ്മാൻ പറയുന്നു.
അധികമൊന്നും എനിക്ക് ഒളിക്കാൻ അധികമൊന്നും ഇല്ല.എല്ലാരേയും പോലെ വികാരങ്ങളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാനും.തൻ പുസ്തകങ്ങൾ എഴുതിയാൽ അതിലും സത്യമേ എഴുത്തു എന്നും .തത്കാലം അതൊന്നും ഉദ്ദേശിക്കുന്നില്ല എന്നും താരം പറയുന്നു