ഒരുനാൾ ഈ മുഖങ്ങൾ മാറും, ലോകം മാറും എന്നാൽ, ഒരു പ്രവൃത്തിയും ചെറുതോ വലുതോ അല്ല. നമ്മുടെ ഹൃദയം വലുതായിരിക്കണം. എങ്ങനെ പറയുന്നത് മറ്റാരുമല്ല അമിതാബ് ബച്ചൻ തന്നെ ആണ്. അഹങ്കാരമില്ലാത്ത പച്ചമനുഷ്യൻ ആയതുകൊണ്ടാണ് അദ്ദേഹത്തെ ആരാധകർ എത്ര ഏറെ ഇഷ്ടപ്പെടുന്നത്
ഇന്ത്യൻ സിനിമയിൽ അഭിനയ മികവുകൊണ്ടും വേഷപ്പകർച്ചകൾ കൊണ്ടും അമിതാഭ്ബച്ചൻ എന്നത് ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. ഒരു വലിയതലമുറയുടെ ഹൃദയസ്പന്ദനമായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മാത്രം അല്ല ലോകമെമ്പാടും ആരാധകരുള്ള അമിതാഭ് ബച്ചൻ 1969 ൽ സാത് ഹിന്ദുസ്ഥാനി എന്ന സിനിമയിലൂടെ ബച്ചൻ തന്റെ കരിയർ ആരംഭിക്കുന്നത്.
എവിടെയാണ് താൻ നിൽക്കുന്നതെന്ന് കൃത്യമായറിയാം .എളിമയുടെ ആൾ രൂപമായ അദ്ദേഹത്തിന്റെ മറ്റൊരു കൗതുകകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ആരാധകരെ കാണുമ്പോൾ ചെരുപ്പിടാറില്ലെന്ന് പറയുകയാണ് അമിതാഭ് ബച്ചൻ. അതിന്റെ കാരണവും ബച്ചൻ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചെരുപ്പിടാതെ തന്റെ ആരാധകരെ അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് ബച്ചന്റെ കുറിപ്പ്.
നമ്മളാരും ചെരുപ്പ് ഇട്ടുകൊണ്ട് ക്ഷേത്രത്തിൽ പോകാറില്ലലോ.പലരും എന്നോട് ചോദിക്കാറുണ്ട്. ആരാണ് ആരാധകരെ കാണാൻ പോകുമ്പോൾ ചെരുപ്പിടാത്തതെന്ന്. ഞാൻ അവരോട് പറയുന്നു. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങൾ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തിൽ പോകുന്നത്, അമിതാഭ് ബച്ചൻ കുറിച്ചു. ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം” എന്നാണ് ബച്ചൻ പറയുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘പ്രോജക്ട് കെ’ എന്ന പുതിയ ചിത്രത്തിലാണ് ബച്ചൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്