തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ നടിയാണ് തമന്ന ഭാട്യ. ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുവാന്‍ താരത്തിന് സാധിച്ചു. പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ദിലീപ് ചിത്രമായ ബാന്ദ്രയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുവാന്‍ തമന്നയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ തമന്ന പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോള്‍ ഇതാ തമന്ന പുതിയതായി പങ്കുവെയ്ച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്റ്റൈലിഷ് കോപ്പറേറ്റ് ലുക്കിലാണ് തമന്ന ചിത്രങ്ങളില്‍. വൈറ്റ് ഷര്‍ട്ടും പാന്റ്സും ബ്ലേസറും അണിഞ്ഞ തമന്ന അതി സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍. വലിയ മുത്തകുള് ഉള്ള മാലയും കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്.
വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും തമന്ന കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. അതേസമയം തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ പല ചിത്രങ്ങളും തമന്ന ചെയ്തിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ചന്ദ് സ റോഷന് ചേഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന വെള്ളിത്തിരയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ ശ്രീ എന്ന തെലുങ്ക് ചിത്രത്തിലും തമന്ന അഭിനയിച്ചു.