വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇരിക്കെ പുറത്ത് വരുന്നതി ശുഭ സൂചനകള്‍. കേരളത്തിന് അദാനിയിലൂടെ അടുത്ത ആറ് മാസത്തിനുള്ളില്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞത്ത് നിന്നും മുമ്പ് നിര്‍ത്തിവെച്ച വിഴിഞ്ഞം മാലെ ചരക്കുകപ്പല്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നതായിട്ടാണ് വിവരം. ഇതിന് മുന്നോടിയായി രാജ്യാന്തര ഷിപ്പ് പോര്‍ട്ട് സുരക്ഷാ കോഡ് ലഭിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു.
സര്‍വേ നടത്തുവാന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് നിയോഗിച്ച ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. അതേസമയം സംഘം സംതൃപ്തരാണെന്നാണ് വിവരം. സുരക്ഷ കോഡ് ലഭിക്കുന്നതോടെ വിഴിഞ്ഞത്ത് ക്രൂ ചേഞ്ച് ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും ആരംഭിക്കും. അതേസമയം രണ്ട് സ്വകാര്യ കമ്പനികള്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് താല്പര്യം അറിയിച്ചതായിട്ടാണ് വിവരം.
കൂടുതല്‍ കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ വേഗത്തില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വിഴിഞ്ഞത്ത് പൂര്‍ത്തിയാക്കി വരുകയാണ്. കപ്പലുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ സീവേര്‍ഡ് വാര്‍ഫ് നീളവും കൂട്ടും. ഒപ്പം ബേസിനിലെ ആഴവും വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം സുരക്ഷ മാനദണ്ഡം ഇല്ലെന്ന പേരിലാണ് ഇമിഗ്രേഷന്‍ വിവാങം ക്രൂ ചേഞ്ചിന് തടസം പറഞ്ഞത്. സുരക്ഷ കോഡ് ലഭിക്കുന്നതിന് പിന്നാലെ കസ്റ്റംസ് ക്ലിയറന്‍സ് കൂടെ ലഭിച്ചാല്‍ വിഴിഞ്ഞത്ത് കാര്‍ഗോ ഷിപ്പിംഗിനും തുടക്കമാകും.
വിഴിഞ്ഞത്ത് നിന്നും 2007 മുതല്‍ 2017വരെ മാലെയിലേക്ക് നടത്തിയ ചരക്ക് കപ്പല്‍ സര്‍വീസ് ലാഭത്തിലായിരുന്നു. എന്നാല്‍ ചില സുരക്ഷ പ്രശ്‌നങ്ങളുടെ പേരിലാണ് പിന്നീട് ആറ് വര്‍ഷം മുമ്പ് പദ്ധതി നിന്ന് പോയത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി അവസാന ഘട്ടത്തില്‍ നില്‍ക്കെ വീണ്ടും വിഴിഞ്ഞം മാലെ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് കേരളത്തിന് വലിയ സാമ്പത്തിക ലാഭം തരുന്ന പദ്ധതിയായി മാറും.